പയ്യോളി ഹൈസ്കൂളിലെ അധ്യാപകനായിരുന്ന പി.ടി.അബ്ദുൾ കരീം മാസ്റ്റർ അന്തരിച്ചു


Advertisement

പയ്യോളി: ദീർഘകാലം പയ്യോളി ഹൈസ്കൂളിലെ അധ്യാപകനായിരുന്ന കോട്ടയ്ക്കലിലെ പി.ടി.അബ്ദുൾ കരീം മാസ്റ്റർ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

മൂന്നാറിൽ എ.ഇ.ഒ ആയും പുതുപ്പണം ജെ.എൻ.എം ജി.എച്ച്.എസ്.എസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയ്ക്കലെ സലഫി മസ്ജിദിൻ്റെ സ്ഥാപക പ്രസിഡന്റും കോട്ടയ്ക്കൽ ഹിദായത്തു സുബിയാൻ മദ്രസയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.

Advertisement

ഭാര്യമാർ: ഷാഹിന, പരേതയായ തലക്കോട്ട് റുഖിയ.

മക്കൾ: ഖലീൽ (ഫലാഹ് ഫാർമ, വടകര), അഷ്ഖർ (പ്രിൻസിപ്പൽ, താനൂർ ഗവ. കോളേജ്), ഷഹസാദ്, സുൽഫത്ത്, നുസ്രത്ത്.

ഖബറടക്കം കോട്ടക്കൽ കുനിപ്പുറം പള്ളിയിൽ നടന്നു.

Advertisement
Advertisement