പുതിയാപ്പയിൽ മത്സ്യബന്ധന ബോട്ടിന് തീ പിടിച്ചു; 20 ലക്ഷം രൂപയുടെ നഷ്ടം (വീഡിയോ കാണാം)


Advertisement

കോഴിക്കോട്: പുതിയാപ്പ ഹാർബറിൽ മത്സ്യബന്ധന ബോട്ട് കത്തി നശിച്ചു. സ്വസ്ഥി എന്ന യന്ത്രവത്കൃത ബോട്ടാണ് കത്തി നശിച്ചത്. ഇന്നലെ രാതി ഏഴേകാലോടെ അപകടം ഉണ്ടായത്.

Advertisement

ബോട്ടിനകത്ത് തൊഴിലാളികൾ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ തീ പടരുകയായിരുന്നു. തിപിടിക്കുമ്പോൾ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ബോട്ടിൽ ഉണ്ടായിരുന്നു. ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

Advertisement

ബോട്ടിന്റെ വീൽ ഹൗസ് പൂർണമായി കത്തിനശിച്ചു. കോഴിക്കോട് ബീച്ചിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബോട്ട് ഉടമകൾ പറഞ്ഞു.

Advertisement

Summary: Fishing boat burnt down in Puthiyapa