പയ്യോളി ബസ് സ്റ്റാന്റിന് പിറകിൽ അടിക്കാടിന് തീപിടിച്ചു (വീഡിയോ കാണാം)


പയ്യോളി: പയ്യോളിയിൽ അടിക്കാടിന് തീപിടിച്ചു. പയ്യോളി ബസ് സ്റ്റാന്റിന് പിറകുവശത്തെ പറമ്പിലുള്ള കാടിന് തീപിടിക്കുകയായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.

അടിക്കാടിൽ നിന്നും തീ സമീപത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറിലേക്കും പടർന്നിരുന്നു. തീ ആളിക്കത്തുന്നത് ശ്ര​ദ്ധയിൽപെട്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമീപത്തുനിന്നും പമ്പ് സെറ്റ് എത്തിച്ച് വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനാൽ പെട്ടന്നുതന്നെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.