ആയുര്‍വേദ മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യം: കോഴിക്കോട് ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ കസ്റ്റഡിയില്‍


കോഴിക്കോട്: കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി റോഡിലെ ആയുര്‍വേദ മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം. നാലുപേരെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു.

പാര്‍ലര്‍ നടത്തിപ്പുകാരനായ പെരിന്തല്‍മണ്ണ സ്വദേശി പി.പി മുഹമ്മദ് സാലിഹ് (30), റാഫിയ (28), അജീഷ് (32), ഈദ് മുഹമ്മദ് (31) എന്നിവരാണ് പിടിയിലായത്.

നടക്കാവ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മസാജ് പാര്‍ലറില്‍ പരിശോധന നടത്തുകയായിരുന്നു.