കാറും ഓട്ടോറിക്ഷയും ബൈക്കും പാലത്തിന് മുകളിൽ കൂട്ടിയിടിച്ചു; പന്തീരാങ്കാവിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം


കോഴിക്കോട്: പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് മുകളിലാണ് അപകടം ഉണ്ടായത്. കാറും ഓട്ടോറിക്ഷയും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

ബൈക്ക് യാത്രക്കാരനാണ് അപകടത്തില്‍ മരിച്ചത്. പെരുമുഖം സ്വദേശി ധനീഷ് എന്നയാളാണ് മരിച്ചത്. ഇയാള്‍ക്ക് 58 വയസായിരുന്നു പ്രായം. അപകടം നടന്നത് ദേശീയപാതയിലാണ്. ധനീഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.