മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി വടകരയില്‍ യുവാവ് എക്‌സൈസ് പിടിയില്‍;1.526 ഗ്രാം എം.ഡി.എം.എ പിടികൂടി


Advertisement

വടകര: മാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി വടകരയില്‍ യുവാവ് എക്‌സൈസ് പിടിയില്‍. പാക്കയില്‍ കുട്ടിയാമിയില്‍ കരകെട്ടിയവന്റെ വീട്ടില്‍ ജിതിലിനെയാണ് (25) എക്‌സൈസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 1.526 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

Advertisement

എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ് പാക്കയില്‍ കയര്‍പിരി യൂനിറ്റിനു മുന്നില്‍ നിന്നും ഇയാളെ പിടികൂടുന്നത്. ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം.

Advertisement

വടകര പാക്കയിൽ ഭാഗങ്ങളിൽ യുവാക്കൾക്കിടയിൽ ലഹരിമരുന്ന് വില്പന നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാവുന്നത്. ഇതിന്റെ ഉറവിടത്തെപ്പറ്റി സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് എക്സെെസ് പറഞ്ഞു. പ്രതിയെ വടകര ജുഡീഷ്യൽ ഫസ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതതിയെ റിമാന്റു ചെയ്തു.

Advertisement

പൊതു ജനങ്ങളുടെ സഹായത്തോടെയാണ് വലിയ ലഹരി വേട്ട നടത്തിയത്. മയക്കുമരുന്നിന്നെതിരായി വിമുക്തി മിഷനും എക്സൈസും വകുപ്പും മികച്ച പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. നിത്യേനയെന്നോണം നിരവധി ക്ലാസ്സുകളും ക്യാമ്പയിൻ പ്രവർത്തനങ്ങളുമാണ് എക്സൈസ് വകുപ്പ് മയക്കുമരുന്നിനെതിരെ നടന്നു വരുന്നത്. ജനങ്ങൾ അതിനാൽ തന്നെ ജാഗ്രതിയിലാണ്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എം ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ജയപ്രസാദ്, സിഇഒമാരായ സുനീഷ്, ഷംസുദീന്‍, സനു, ഷിജിന്‍, അനൂപ്, ലിനീഷ് എന്നിവര്‍ പങ്കെടുത്തു.

summary: excise arrested one in vadakara with deadly drug MDMA