കാരയാട് വയോധികൻ തൂങ്ങി മരിച്ചു


Advertisement

അരിക്കുളം: കാരയാട് സ്വദേശിയായ വയോധികൻ ആത്മഹത്യ ചെയ്തു. താപ്പള്ളിതാഴ കെ.കെ വേലായുധൻ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

Advertisement

വീടിന് സമീപത്തായുള്ള മരത്തിൽ വേലായുധനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പേലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Advertisement

അജിതയാണ് ഭര്യ. വിജിത്ത്, ഷിജിത്ത് എന്നിവർ മക്കളാണ്.

Summary: Due to the threat of confiscation karayad native old man committed suicide