കാത്തിരിപ്പിന് വിരാമം; ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍, നല്‍കുന്നത് ഡിസംബര്‍ മാസത്തെ കുടിശ്ശിക


Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. ഒരു മാസത്തെ കുടിശ്ശിക നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡിസംബറിലെ ക്ഷേമ പെന്‍ഷനാണ് ഇപ്പോള്ർ വിതരണം ചെയ്യുക. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് തുക നല്‍കുന്നത്.

Advertisement

900 കോടി രൂപയാണ് വായ്പ സർക്കാർ ഇതിനായി വായ്പ എടുത്തിരിക്കുന്നത്. സംസ്ഥാനത്താകെ 62 ലക്ഷം പേര്‍ക്കാണ് ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ളത്. 1600 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. ഡിസംബര്‍, ജനുവരി മാസങ്ങളിലെ ക്ഷേമപെന്‍ഷന്‍ തുകയാണ് നിലവില്‍ കുടിശികയായിട്ടുള്ളത്.

Advertisement
Advertisement