Tag: Pension

Total 17 Posts

പെരുന്നാളും വിഷുവും കളറാക്കാം; ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

കോഴിക്കോട്: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍. രണ്ട് ഗഡുക്കളായാണ് പെന്‍ഷന്‍ വിതരണം ചെയ്യുക. 3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാന്‍ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെന്‍ഷന്‍ വിതരണം. ആറുമാസത്തെ ക്ഷേമ പെന്‍ഷനായിരുന്നു കുടിശിക ഉണ്ടായിരുന്നത്. രണ്ടു മാസത്തെ തുക വിതരണം ചെയ്യുന്നതോടെ നാല് മാസത്തെ കുടിശിക അവശേഷിക്കും. 62 ലക്ഷം ഗുണഭോക്താക്കളില്‍ മസ്റ്ററിങ്

വിഷു കളറാകും; സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡുകൂടി വിഷുവിന് മുമ്പ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡുകൂടി വിഷുവിന് മുമ്പ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. 3200 രുപവീതമാണ് ലഭിക്കുക. നിലവില്‍ ഒരു ഗഡു തുക വിതരണത്തിലാണ്. വിഷു, ഈസ്റ്റര്‍, റംസാന്‍ കാലത്ത് 4800 രുപവീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുക. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി

പെന്‍ഷന്‍ പണത്തിനായുള്ള കാത്തിരിപ്പിലാണോ? ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ആഗസ്റ്റ് മാസത്തിലെ സാമൂഹ്യസുരക്ഷ, ക്ഷേമപെന്‍ഷന്‍, വിതരണം ഡിസംബര്‍ 20 മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ക്രിസ്മസിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും. പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും അല്ലാതെയുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടുവഴിയും പെന്‍ഷന്‍ തുക ലഭിക്കും. 900 കോടിരൂപയാണ് ഇതിനായി മാറ്റിവെക്കുന്നത്. 64ലക്ഷം പേരാണ് പെന്‍ഷന്‍ ഡാറ്റാ ബേസിലുള്ളത്. മസ്റ്ററിങ് ചെയ്തിട്ടുള്ളവര്‍ക്കെല്ലാം

‘പെൻഷൻ കുടിശിക ഉടൻ അനുവദിക്കുക’; കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ മൂടാടി വനിതാ കൺവെൻഷൻ

കൊയിലാണ്ടി: കേരള സർവ്വീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ മൂടാടി വനിതാ കൺവെൻഷൻ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ്‌ ചേനേത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. വനിതാ വേദി കൺവീനർ പി.ആർ.ശാന്തമ്മ ടീച്ചർ അധ്യക്ഷയായി. യു.വസന്തറാണി, ഇ.കെ.കല്യാണി, എ.ഹരിദാസൻ, പി.ശശീന്ദ്രൻ, ഇ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. കുടുംബരോഗ്യം

ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യും; ധനവകുപ്പ് അനുവദിച്ചത് 1762 കോടി രൂപ 

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. ഓഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ഓഗസ്റ്റ്

പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യാന്‍ പറ്റിയില്ലേ? വിഷമിക്കേണ്ട, തിയ്യതി നീട്ടിയിട്ടുണ്ട്

കോഴിക്കോട്: സാമൂഹ്യക്ഷേമ പെന്‍ഷന്‍ കിട്ടുന്ന ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ മസ്റ്ററിങ്ങിനുള്ള സമയം നീട്ടി. അക്ഷയ കേന്ദ്രങ്ങള്‍ വഴി ആഗസ്റ്റ് 31 വരെ പെന്‍ഷന്‍ മസ്റ്ററിങ് അനുവദിച്ച് ധനവകുപ്പ് ഉത്തരവായി. ജൂലൈ 31 വരെയായിരുന്നു നേരത്തെ മസ്റ്ററിങ് അനുവദിച്ചിരുന്നത്. സംസ്ഥാനത്തുടനീളം പ്രതികൂല കാലാവസ്ഥ മൂലം പെന്‍ഷന്‍ മസ്റ്ററിങ് പലയിടങ്ങളിലും തടസപ്പെട്ടിരുന്നു. എല്ലാ മാസവും ഒന്നാം തിയ്യതി മുതല്‍ 20

പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, വാര്‍ഷിക മസ്റ്ററിംഗ് സമയപരിധി നീട്ടി- പുതുക്കിയ തിയ്യതി അറിയാം

കൊയിലാണ്ടി: സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിംഗ് സമയപരിധി നീട്ടിക്കൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവിട്ടു. 2023 ജൂലൈ 31 വരെയാണ് സമയപരിധി നീട്ടിയത്. 2022 ഡിസംബര്‍ 31വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെയായിരുന്നു വാര്‍ഷിക മസ്റ്ററിംഗ് നടത്തുന്നതിന് അനുവദിച്ച സമയം. ഈ

പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ് പുനരാരംഭിച്ചു; അവസാന തിയ്യതി ജൂൺ 30

കോഴിക്കോട്: നിർത്തിവച്ചിരുന്ന പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ വീണ്ടും ആരംഭിച്ചു. സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളും പൊതുസേവന കേന്ദ്രങ്ങളും പെൻഷൻ മസ്റ്ററിങ് തങ്ങൾക്കുകൂടി നൽകണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയതിനെ തുടർന്ന് പെൻഷൻ മസ്റ്ററിങ് താൽക്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. സർക്കാറിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരും ക്ഷമനിധി പെൻഷൻ വാങ്ങുന്നവരും മസ്റ്ററിങ് ചെയ്യേണ്ടതാണ്. 2022 ഡിസംബർ 31 കാലയളവിലുള്ള

വരുമാനം കൂടുതലെന്ന് പറഞ്ഞ് പെന്‍ഷന്‍ നിര്‍ത്തലാക്കിയതോടെ ജീവിതം വഴിമുട്ടി; തിക്കോടി സ്വദേശി കണ്ണന്റെയും കുടുംബത്തിന്റെയും സങ്കടം മായ്ച്ച് മന്ത്രി

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് തല അദാലത്തിലൂടെ കുറച്ചുകാലമായി കുടുംബം അഭിമുഖീകരിച്ച പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനായതിന്റെ സന്തോഷത്തിലാണ് ചിങ്ങപുരം പിലാക്കാടന്‍ കണ്ടി കണ്ണനും കുടുംബവും. ഭാര്യയും ഭിന്നശേഷിക്കാരനായ മകനും അടങ്ങുന്നതാണ് കണ്ണന്റെ കുടുംബം. കുടുംബത്തിന് വലിയ ആശ്രയമായിരുന്നു സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍. എന്നാല്‍ വില്ലേജ് അധികൃതര്‍ വരുമാന സര്‍ട്ടിഫിക്കറ്റില്‍ അധികവരുമാനമെഴുതിയതോടെ ആശ്രയമായിരുന്നു പെന്‍ഷനും ഇല്ലാതായി. ഈ പ്രശ്‌നവുമായാണ്

”കേന്ദ്രസര്‍ക്കാരാണ് പെന്‍ഷന്‍ തരുന്നതെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കളേ, ഇതാ കണക്കുകള്‍” പെന്‍ഷന്‍ തരുന്നത് കേന്ദ്രമാണെന്ന ബി.ജെ.പി പ്രചരണത്തിന്റെ മുനയൊടിച്ച് എം.ബി.രാജേഷ്

കോഴിക്കോട്: കേരളത്തിലെ പെന്‍ഷന്‍ വിതരണം നടത്തുന്ന കേന്ദ്രസര്‍ക്കാറാണ് എന്ന ബി.ജെ.പി പ്രചരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി മന്ത്രി എം.ബി.രാജേഷ്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ പത്തുശതമാനത്തോളം പേര്‍ക്ക് മാത്രമാണ് കേന്ദ്രസര്‍ക്കാറിന്റെ വിഹിതം കിട്ടുന്നതെന്നാണ് കണക്കുകളുടെ അടിസ്ഥാനത്തില്‍ എം.ബി.രാജേഷ് വ്യക്തമാക്കുന്നത്. ”ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കേരളത്തിന് ആകെ ആവശ്യമുള്ളത് 1503,92,78,600 (1503.92 കോടി) രൂപയാണ്.