ഇത് കഞ്ചാവ് അല്ലേ? മേപ്പയ്യൂര്‍ ടൗണില്‍ മൂന്നടി നീളത്തില്‍ കഞ്ചാവ് ചെടി


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണില്‍ കഞ്ചാവ് ചെടി കണ്ടെത്തി. പുല്ലുകള്‍ക്കിടയിലായിരുന്ന ചെടി നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് സംശയം തോന്നി മേപ്പയ്യൂര്‍ പോലീസിലും കൊയിലാണ്ടി എക്‌സൈസിലും വിവരം അറിയിക്കുകയായിരുന്നു.

ഏതാണ്ട് മൂന്നടിയോളം നീളമുണ്ട് ചെടിക്ക്. കൊയിലാണ്ടി എക്‌സൈസ് ചെടി വിശദമായ പരിശോധനയ്ക്കായി പിഴുത് കൊണ്ടുപോയി. പ്രാഥമിക അന്വേഷണത്തില്‍ കഞ്ചാവ് ചെടിയാണെന്നാണ് മനസിലാക്കാന്‍ സാധിച്ചതെന്നും കൂടുതല്‍ പരിശോധനകള്‍ക്കായി ചെടി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും കൊയിലാണ്ടി എക്‌സൈസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Description: Cannabis plant found in Meppayur town