കീഴൂര്‍ സ്വദേശിയായ യുവാവ് ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
പയ്യോളി: ഹൃദയാഘാതത്തെ തുടര്‍ന്ന് കീഴൂര്‍ സ്വദേശിയായ യുവാവ് ബഹ്റൈനില്‍ മരിച്ചു. കീഴൂര്‍ തുറശ്ശേരിക്കടവ് മാവിലാം പുനത്തില്‍ മുഹമ്മദ് ഫായിസ് (35) ആണ് മരിച്ചത്.
ബഹ്റൈന്‍ ഡൂബ്ലിയിലെ താമസസ്ഥലത്ത് വച്ച് ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതായാണ് ലഭിക്കുന്ന വിവരം. സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കുടുംബം സന്ദര്‍ശകവിസയില്‍ ബഹ്റൈനിലുണ്ട്.
ഭാര്യ: അംജത.
മക്കള്‍: സെറ, ഇസിന്.
തുറശ്ശേരിക്കടവിലെ അബ്ദുറഹ്മാന്റെയും പരേതയായ ആമിനയുടെയും മകനാണ്.
Description: A young man from Keezhoor died of a heart attack in Bahrain