ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പുകളില്‍ നിന്നാണോ പെട്രോളടിക്കുന്നത്? 50 രൂപയുടെ സൗജന്യ പെട്രോള്‍ കിട്ടാന്‍ അവസരം, നിങ്ങള്‍ ചെയ്യേണ്ടത്


കോഴിക്കോട്: പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പെട്രോള്‍പമ്പുകളില്‍ 50 രൂപയുടെ പെട്രോള്‍ സൗജന്യമായി ലഭിക്കാന്‍ അവസരം. എക്‌സ്ട്രാ റിവാര്‍ഡ്‌സിന്റെ പുതിയ ഉപഭോക്താക്കള്‍ക്കാണ് ഈ സൗജന്യത്തിന് അര്‍ഹതയുണ്ടായിരിക്കുക.

ജില്ലയിലെ ഓട്ടോമേറ്റഡായ എല്ലാ ഇന്ത്യന്‍ ഓയില്‍ പമ്പുകളിലും ഈ സൗകര്യം ലഭ്യമാണ്. ഈ ഓഫര്‍ ഫെബ്രുവരി 28 വരെ എക്‌സ്ട്രാ റിവാര്‍ഡ്‌സിന്റെ പുതിയ ഉപഭോക്താക്കള്‍ക്കുമാത്രമാണ് ലഭിക്കുക.

താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ചെയ്തശേഷം ഇന്ത്യന്‍ ഓയില്‍ പമ്പിലെത്തി 50 രൂപയുടെ സൗജന്യ പെട്രോള്‍ നേടാം.
https://cx.indianoil.in/webcenter/portal/Customer/pages_xr

ഇനി എക്‌സ്ട്രാ റിവാര്‍ഡില്‍ എന്റോള്‍ ചെയ്തിട്ടില്ലെങ്കില്‍ പമ്പുകളില്‍ നിന്ന് നേരിട്ട് എന്‍ റോള്‍ ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.