ഓണക്കിറ്റ് വാങ്ങിയിരുന്നോ, ഇല്ലെങ്കില്‍ ഇനി കിട്ടില്ല


Advertisement

കോഴിക്കോട്: ഓണക്കിറ്റ് വിതരണം അവസാനിച്ചു. ഇനിയും ലഭിക്കാത്തവര്‍ക്ക് കിറ്റില്ല. നിരവധി കാരണങ്ങളാലാണ് കിറ്റ് വാങ്ങാനെത്തിയവര്‍ വാങ്ങാന്‍ കഴിയാതെ തിരിച്ച് പോകേണ്ടി വന്നതും.

Advertisement

ഓഗസ്റ്റ് 23 മുതലാണ് കിറ്റ് വിതരണം തുടങ്ങിയത്. സ്വന്തം റേഷന്‍ കടയില്‍ നിന്നും തന്നെ കിറ്റ് വാങ്ങണമെന്ന അനൗദ്യോഗിക നിര്‍ദേശവും ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ വണ്‍ ഇന്ത്യാ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം രാജ്യത്ത് ഏത് റേഷന്‍കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങാമെന്നിരിക്കെയാണ് ഇത്തരത്തിലൊരു നിയന്ത്രണമുണ്ടായത്.

Advertisement

നീല, വെള്ള കാര്‍ഡുകള്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സ്‌പെഷ്യല്‍ അരി ഇനിയും റേഷന്‍കടകളിലെത്തിയിട്ടുമില്ല. അഞ്ചുകിലോ വീതം പച്ചരിയും പുഴുക്കലരിയും കിലോഗ്രാമിന് 10.90 രൂപയ്ക്കാണ് നല്‍കുന്നത്. അടുത്തമാസത്തെ റേഷന്‍ സ്റ്റോക്കില്‍നിന്നും നീക്കുപോക്ക് വരുത്തി വിതരണം ആരംഭിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.

Advertisement

summary: Did you buy onam kit, if not you won’t get it anymore