Tag: Kerala

Total 22 Posts

ശനിയാഴ്ചയാണെന്ന് കരുതി ഉറങ്ങല്ലേ, രാവിലെ സ്‌കൂളില്‍ പോണം; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ (ജൂണ്‍ മൂന്ന് ശനിയാഴ്ച) പ്രവൃത്തിദിനമാണെന്ന് സര്‍ക്കാര്‍. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഈ അധ്യയന വര്‍ഷത്തെ 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാണ്.രണ്ട് മാസം നീണ്ട വേനലവധിക്ക് ശേഷം വ്യാഴാഴ്ചയാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നത്. ഈ അധ്യയന വര്‍ഷത്തിലെ ആറാമത്തെ പ്രവൃത്തിദിനം അടിസ്ഥാനമാക്കിയാണ് കുട്ടികളുടെ കണക്കെടുക്കുക. ജൂണ്‍ ഏഴിനാണ് ആറാം പ്രവൃത്തിദിനം. അന്നേ

രാജസ്ഥാനെ ‘സെവന്‍ അപ്പ്’ കുടിപ്പിച്ച് കേരളം; സന്തോഷ് ട്രോഫിയില്‍ കേരളത്തിന് എതിരില്ലാത്ത ഏഴ് ഗോളുകളുടെ വിജയത്തുടക്കം

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വിജയത്തുടക്കം. കോഴിക്കോട് ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് തകര്‍ത്തത്. തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ ആണ് കേരളം രാജസ്ഥാനെതിരെ അഴിച്ച് വിട്ടത്. കേരളത്തിനായി വിഘ്‌നേഷ്, നരേഷ്, റിസ്വാന്‍ എന്നിവര്‍ ഇരട്ട ഗോളുകളും നിജോ ഗില്‍ബര്‍ട്ട് ഒരു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാ സഹായം; അസുഖബാധിതര്‍ക്ക് അപേക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയാം

കൊയിലാണ്ടി: ചികിത്സയില്‍ കഴിയുന്ന അസുഖബാധിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായത്തിനായി നേരിട്ടും ഓൺലൈനായും അപേക്ഷിക്കാം. ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ അപേക്ഷാ ഫോം ലഭ്യമാവും. രോഗിയുടെ അല്ലെങ്കിൽ അടുത്ത ബന്ധുവിന്റെ അപേക്ഷ, ആശുപത്രി സീൽ പതിപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്

കൂടുതല്‍ സേവനങ്ങളോടെ കനിവ് 108, ഇനി രോഗികളുടെ വിവരങ്ങള്‍ തല്‍സമയം ആശുപത്രി സ്‌ക്രീനില്‍ തെളിയും

കോഴിക്കോട്: കനിവ് ആബുലന്‍സില്‍ ചികിത്സക്കായി എത്തുന്ന രോഗികളുടെ വിവരം ഇനി തല്‍സമയം ആശുപത്രിയില്‍ അറിയിക്കുന്ന സേവനം വരുന്നു. ആശുപത്രിയില്‍ എത്തിയ ശേഷം രോഗികള്‍ നേരിടേണ്ടി വരുന്ന കാലതാമസം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഇതിനായി പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ പ്രത്യേക മോണിറ്റര്‍ സ്ഥാപിച്ചായിരിക്കും. ഒരു രോഗി 108 ആംബുലന്‍സില്‍ പ്രവേശിച്ചാലുടന്‍ രോഗിയുടെ വിവരം, അപകടവിവരം, രോഗിയുടെ

സംസ്ഥാനത്ത് സെപ്റ്റംബര്‍ 23 ന് ഇന്ധന പമ്പുകള്‍ അടച്ചിടും

കോഴിക്കോട്: സംസ്ഥാനത്തെ ഇന്ധന പമ്പുകള്‍ ഈ മാസം 23-ാം തിയ്യതി അടച്ചിടും. കേരളത്തിലെ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്.പി.സി) പമ്പുകൾക്ക് മതിയായ ഇന്ധനം ലഭ്യമാക്കുന്നില്ലെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കുന്നുവെന്നും ആരോപിച്ചാണ് പമ്പുകൾ അടച്ചിടുന്നത്. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഡീലര്‍മാര്‍ ആഹ്വാനം

ഓണക്കിറ്റ് വാങ്ങിയിരുന്നോ, ഇല്ലെങ്കില്‍ ഇനി കിട്ടില്ല

കോഴിക്കോട്: ഓണക്കിറ്റ് വിതരണം അവസാനിച്ചു. ഇനിയും ലഭിക്കാത്തവര്‍ക്ക് കിറ്റില്ല. നിരവധി കാരണങ്ങളാലാണ് കിറ്റ് വാങ്ങാനെത്തിയവര്‍ വാങ്ങാന്‍ കഴിയാതെ തിരിച്ച് പോകേണ്ടി വന്നതും. ഓഗസ്റ്റ് 23 മുതലാണ് കിറ്റ് വിതരണം തുടങ്ങിയത്. സ്വന്തം റേഷന്‍ കടയില്‍ നിന്നും തന്നെ കിറ്റ് വാങ്ങണമെന്ന അനൗദ്യോഗിക നിര്‍ദേശവും ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ വണ്‍ ഇന്ത്യാ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം

വിദൂര വിദ്യാഭ്യാസ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം, വിദൂര കോഴ്‌സുകള്‍ റഗുലറിന് തുല്യമാക്കി യു.ജി.സി

കോഴിക്കോട്: വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ സമ്ബ്രദായത്തില്‍ പഠിച്ചിറങ്ങുന്നവരുടെ ബിരുദവും ബിരുദാനന്തര ബിരുദവും പരമ്പരാഗത റഗുലര്‍ ബിരുദങ്ങള്‍ക്ക് തുല്യമാക്കി യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍. വിദൂര വിദ്യാഭ്യാസ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് യു.ജി.സിയുടെ തീരുമാനം. ഓപണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ് പ്രോഗ്രാംസ് ആന്‍ഡ് ഓണ്‍ലൈന്‍ പ്രോഗ്രാംസ് ചട്ടം 22 അനുസരിച്ചാണ് പുതിയ തീരുമാനമെന്ന് യു.ജി.സി സെക്രട്ടറി രാജ്‌നിഷ് ജെയ്ന്‍ അറിയിച്ചു.

മണ്‍സൂണ്‍ പാത്തി തെക്കോട്ട് മാറി, ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചേക്കും; ശക്തമായ മഴയ്ക്ക് സാധ്യത

കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറിയാണ് സ്ഥിതി ചെയുന്നത്. അടുത്ത 4-5 ദിവസം സ്ഥിതി തുടരാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍ ന്യുനമര്‍ദ്ദം നിലവില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാ – ഒഡിഷ തീരത്തിനു അകലെയായി സ്ഥിതിചെയ്യുന്നു. അടുത്ത മണിക്കൂറിനുള്ളില്‍

അപേക്ഷിക്കാന്‍ ഒട്ടും വൈകേണ്ട, 43 തസ്തികകളിലേക്ക് പി.എസ്.സി വിളിച്ചു

പബ്ളിക്ക് സര്‍വീസ് കമ്മിഷന്‍ 43 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യവിദ്യാഭ്യാസ വകുപ്പില്‍ പര്‍ച്ചേസ് അസിസ്റ്റന്റ്, റഫ്രിജറേഷന്‍ മെക്കാനിക്ക്, ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനില്‍ ഇലക്ട്രീഷ്യന്‍. ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ ഓവര്‍സിയര്‍ ഗ്രേഡ് -2, എന്‍ജിനിയറിംഗ് അസിസ്റ്റന്റ്, വനവികസന കോര്‍പ്പറേഷനില്‍ ഫീല്‍ഡ് ഓഫീസര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചര്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ്, സിവില്‍ സപ്ളൈസ്

രണ്ടു മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ ഒന്നിച്ചു കിട്ടും; വിതരണം അടുത്ത ആഴ്ച മുതൽ

കോഴിക്കോട്: ഓണം ആഘേഷമാകും, ക്ഷേമ പെന്‍ഷനുകള്‍ അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യും. രണ്ടു മാസത്തെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ ഒന്നിച്ച് 3200 രൂപ വീതമാണ് നല്‍കുക. 57 ലക്ഷം പേര്‍ക്കായി 2100 കോടി രൂപയാണ് ക്ഷേമ പെന്‍ഷനായി നൽകുന്നത്. ഓണകിറ്റ് വിതരണവും ഈ മാസം 22 ന് ആരംഭിക്കും. 92 ലക്ഷം റേഷന്‍ കാര്‍ഡ്