നമ്പ്രത്തുകരയിൽ വയോധിക കിണറ്റിൽ മരിച്ച നിലയിൽ
കൊയിലാണ്ടി: നമ്പ്രത്തുകരയിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടു കുനിയിൽ ജാനകിയാണ് (70) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
വീടിന് സമീപത്തെ പറമ്പിലെ കിണറ്റിലാണ് ജാനകിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സിപി ആനന്ദന്റെ നേതൃത്വത്തിൽ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ജാനകിയുടെ മൃതദേഹം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ബിനീഷ് കിണറ്റിലിറങ്ങി നെറ്റിൽ സേനാഗങ്ങളുടെ സഹായത്തോടെ കരക്കെത്തിക്കുകയായിരുന്നു. കൊയിലാണ്ടി gov ഹോസ്പിറ്റലിൽ ഏത്തിക്കുകയും ചെയ്തു. എട്ടു മീറ്റർ ആഴവും രണ്ടര മീറ്റർ വെള്ളവുമുള്ള കിണറിലാണ് വയോധിക വീണത്. സേനാംഗങ്ങളായ പ്രദീപ് കുമാർ, ഷിജു ടി പി, ഹേമന്ദ് ബി, സനിൽരാജ് ഷാജു, റനീഷ്കുമാര്‍, ഹോംഗാർഡ് ബാലൻ ടിപി, ഓം പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
നമ്പ്രത്തുകര യു.പി സ്കൂൾ മാനേജർ രാഘവനാണ് ഭർത്താവ്.
മക്കൾ: അജിത്ത് കെ.ആർ, സരിത ( ഇരുവരും അധ്യാപകർ), അസിത (നഴ്സ്)
മരുമക്കൾ: ഷെെലേഷ്, ദീപ്തി, ഉദയഭാനു
Summary: dead body found in a well at nambrathukara