കേരളത്തിലെ ഓണം വിപണിയില്‍ വിലക്കയറ്റത്തത്തിന് തടയിടാന്‍ സഹകരണ ഓണ ചന്തകള്‍, സംസ്ഥാനത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 1680 സഹകരണ ഓണചന്തകളുണ്ട് ഇത്തവണ


കോഴിക്കോട്: ഇക്കഴിഞ്ഞ 29 ന് പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ വിപണികള്‍ സജീവമാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 1680 ഓണചന്തകളുണ്ട്. ഇത്തവണ വളരെ നേരത്തെ തന്നെ സഹകരണ വകുപ്പ് ഓണ ചന്തകള്‍ നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

ഗുണമേന്മയില്‍ കര്‍ശനമാനദണ്ഡങ്ങള്‍ പാലിച്ചാണ് സാധനങ്ങള്‍ എത്തിച്ചത്. സാധനങ്ങളില്‍ ചിലതിന് സര്‍ക്കാര്‍ നിശചയിച്ച ഗുണനിലവാരം ഇല്ലന്ന് കണ്ടെപ്പോള്‍ അത് തിരികെ നല്‍കി മികച്ച ഉത്പന്നം വാങ്ങിയാണ് ജനങ്ങള്‍ക്ക് നല്‍കിയത്.

സഹകരണ സംഘങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന ജൈവ പച്ചക്കറികളും സഹകരണ സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയും ഇത്തവണ ഓണചന്തകളില്‍ വില്‍പനയ്ക്ക് എത്തിച്ചിട്ടുണ്ട്. പല മേഖലകളിലും പച്ചക്കറികളും പലവ്യജ്നഉത്പന്നങ്ങളും ഒന്നിച്ച് സഹകരണ ഓണചന്തകള്‍, ഗ്രാമീണ ചന്തകള്‍ എന്നീപേരുകളിലും ഓണം വിപണി ആരംഭിച്ചിട്ടുണ്ട്.

ഇത്തവണ ഓണത്തിന് സഹകരണമേഖലയുടെ ഉത്പന്നങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി സ്റ്റോറുകളിലൂടെയും വിപണിയിലേക്ക് എത്തിക്കുന്നുണ്ട്. ത്രിവേണി ഔട്ട്ലെറ്റുകളില്‍ സഹകരണ കോര്‍ണ്ണര്‍ എന്ന പ്രത്യേക സ്ഥലം ഒരുക്കിയാണ് ഇവയുടെ വില്‍പ്പന. 344 ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ ഓണ വിപണിയില്‍ എത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ സഹകരണ എക്സ്പോയില്‍ എത്തിയ ഈ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. അതിന്റെ വിജയകരമായ വിപണിയായി ഓണചന്തകള്‍ മാറിയിട്ടുണ്ട്. ഏറ്റവും മികച്ച രീതിയില്‍ സഹകരണ കോര്‍ണ്ണര്‍ ഉത്പന്നങ്ങളുടെ വ്യാപാരം നടക്കുന്നത് കോഴിക്കോട് ജില്ലയിലാണ്.

summary: Co-operative Onam Markets to check price hike in Onam market in Kerala This time there are 1680 Co-operative Onam Markets in cities and villages in the state