‘മെസിയും നെയ്മറും റോണാൾഡോയും എല്ലാമെത്തും, ഒന്നിച്ചിരുന്ന് വലിയ സ്ക്രീനിൽ ഫുട്ബോൾ കാണാം’; ഖത്തർ ലോകകപ്പ് മത്സരത്തിന്റെ ആവേശത്തിൽ മന്ദമംഗലവും


കൊയിലാണ്ടി: ലോകകപ്പ് ഫുട്ബോളിനെ ജനകീയാഘോഷമാക്കാനൊരുങ്ങി മന്ദമംഗലത്തെ ചെന്താര വായനശാല. ‘ചെന്താര സോക്കർ ഫെസ്റ്റ് 2022’ എന്ന പേരിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ലോക ഫുട്ബോൾ മാമാങ്കത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത്. പ്രദേശത്തെ കായികപ്രേമികൾക്കാകെ ഒന്നിച്ചിരുന്ന് മത്സരങ്ങൾ ആസ്വദിക്കാനുള്ള സംവിധാനവമാണ് സിൽക്ക് ബസാറിലെ ചെന്താര വായനശാല പരിസരത്ത് ഒരുക്കുന്നത്.

ആഘോഷത്തിന്റെ ഭാഗമായി നവംബർ 15 ന് പെനാൽട്ടി ഷൂട്ടൗട്ട് മത്സരവും നവംബർ 19 ന് ത്രീസ് ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിക്കും. നവംബർ 20 ന് വൈകീട്ട് ലോകകപ്പിനെ വരവേറ്റു കൊണ്ട് വിളംബരറാലി നടത്തും. നവംബർ 20 മുതൽ ഡിസംബർ 18 വരെ ലോകകപ്പ് മത്സരങ്ങൾ മുഴുവൻ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും.

2018 ൽ റഷ്യയിൽ നടന്ന ലോകകപ്പ് മത്സരങ്ങൾ ചെന്താര വായനശാലയുടെ നേതൃത്വത്തിൽ പ്രദർശിച്ചപ്പോൾ

നൂറുകണക്കിന് കായിക പ്രേമികൾക്ക് ഒന്നിച്ചിരുന്ന് മത്സരങ്ങൾ കാണാൻ വായനശാല പരിസരത്ത് വലിയ പന്തലൊരുക്കും. മത്സരങ്ങുടെ പ്രദർശനോദ്ഘാടനം നവംബർ 20 ന് 7 മണിക്ക് കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽകുമാർ നിർവ്വഹിക്കും. പ്രവചന മത്സരം, പഴയ കാല താരങ്ങളെ ആദരിക്കൽ തുടങ്ങിയ വിവിധ പരിപാടികളും ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന സോക്കർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.

2018 ൽ റഷ്യയിൽ നടന്ന ലോകകപ്പ് മത്സരങ്ങൾ ചെന്താര വായനശാലയുടെ നേതൃത്വത്തിൽ പ്രദർശിച്ചപ്പോൾ

2018 ൽ റഷ്യയിൽ നടന്ന ലോകകപ്പ് മത്സരങ്ങൾ ചെന്താര വായനശാലയുടെ നേതൃത്വത്തിൽ പ്രദർശിച്ചപ്പോൾ

ജാതിയുടെയും മതത്തിന്റെയും പേരിൽ നാട് ഭിന്നിക്കണം എന്ന് ആഗ്രഹിക്കുന്നവർ സമൂഹത്തിൽ ബോധപൂർവം ഇടപെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത് ജാതി മത വർഗ വർണ്ണ ലിംഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒന്നിച്ചിരുന്ന് മത്സരങ്ങൾ ആസ്വദിക്കാനും ആഘോഷിക്കാനുമുള്ള വേദിയൊരുക്കുകയാണ് ചെന്താര വായനശാല ചെയ്യുന്നതെന്ന് സംഘാടക സമിതി കൺവീനർ ഷിബിൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കഴിഞ്ഞ ലോകകപ്പ് മത്സരങ്ങളും ഇവിടെ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്നെന്നും അന്നും വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നതായും ഷിബിൻ പറഞ്ഞു.

2018 ൽ റഷ്യയിൽ നടന്ന ലോകകപ്പ് മത്സരങ്ങൾ ചെന്താര വായനശാലയുടെ നേതൃത്വത്തിൽ പ്രദർശിച്ചപ്പോൾ

മണി അട്ടാളി ചെയർമാനും ഷിബിൻ.പി.കെ കൺവീനറുമായ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

 

Summary: sit together and watch football on the big screen’; Mandamangalam also in the excitement of the Qatar World Cup match. Chendhamara Libruary will show Qatar foodball on big screen