ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്: ലോകകപ്പിലെ ഇഷ്ട ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടും ഫ്ളക്സും വയ്ക്കാൻ പോകുകയാണോ? പരിസ്ഥിതി സൗഹൃദമല്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും


പേരാമ്പ്ര: ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ആരാധകര്‍ തമ്മിലുള്ള ശീതയുദ്ധവും കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ഇഷ്ട ടീമുകളുടെയും ഇഷ്ടതാരങ്ങളുടെയും ഫ്‌ളക്‌സുകളും കട്ടൗട്ടുകളാണ് നാട്ടിലെങ്ങും ഇപ്പോള്‍. നമ്മുടെ അടുത്ത നാടായ പുള്ളാവൂരില്‍ പുഴയില്‍ ഉയര്‍ത്തിയ മെസിയുടെയും നെയ്മറുടെയും റൊണാള്‍ഡോയുടെയും കട്ടൗട്ട് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയതും കഴിഞ്ഞ ദിവസം വാര്‍ത്തയായതാണ്.

എന്നാല്‍ ഇത്തരം കട്ടൗട്ടുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും പരിസ്ഥിതി സൗഹൃദമാകണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ശുചിത്വ മിഷന്‍. തെരുവുകളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും കട്ടൗട്ടുകളും നിറയുന്ന സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ‘മത്സരം ജയിക്കാം, ഭൂമിയെ നശിപ്പിക്കാതെ’ എന്ന പ്രചരണ വാക്യം ഉയര്‍ത്തിയാണ് ശുചിത്വ മിഷന്റെ ക്യാമ്പെയിന്‍.


ലോക കിരീടത്തിനായുള്ള പോരാട്ടത്തിൽ കാൽപ്പന്തുരുളുമ്പോൾ കാവലായി മൂടാടിക്കാരനും; ഖത്തർ ലോകകപ്പിൽ ഫിഫ വൊളണ്ടിയറായി തെരഞ്ഞെടുക്കപ്പെട്ട മൂടാടി സ്വദേശി ഫൈസൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു


പി.വി.സി. ഫ്‌ളക്‌സ്, പോളിസ്റ്റര്‍ നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടഡ് പേപ്പര്‍, പ്ലാസ്റ്റിക് റിബണ്‍ എന്നിവ ഉപയോഗിച്ചാല്‍ 10,000 മുതല്‍ 50,000 രൂപവരെ പിഴ ഈടാക്കും. ഇവ പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെ ലൈസന്‍സും റദ്ദാക്കും. കോട്ടണ്‍തുണി, പോളി എഥിലീന്‍, പേപ്പര്‍ തുടങ്ങിയ പ്രകൃതിസൗഹൃദ, പുനഃചംക്രമണസാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രചാരണസാമഗ്രികള്‍ക്കുമാത്രമാണ് അനുമതി.

ബാനറുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നവര്‍ അവ ഫൈനല്‍ മത്സരം കഴിഞ്ഞാല്‍ പുനഃചംക്രമണത്തിന് കൈമാറണം. യുവജനക്ലബ്ബുകള്‍ക്കും സംഘടനകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എം.സുനില്‍കുമാര്‍ പറഞ്ഞു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ തദ്ദേശഭരണസ്ഥാപനങ്ങളാണ് പിഴയുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കേണ്ടത്.


Also Read: മുപ്പത്തിയഞ്ച് അടി ഉയരം, ആറടി വീതി, 750 കിലോഗ്രാം ഭാരം; ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി മുയിപ്പോത്ത് ടൗണില്‍ ലയണല്‍ മെസിയുടെ പടുകൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് അര്‍ജന്റീനയുടെ ആരാധകര്‍ – വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…