പയ്യോളിയിൽ വാഹനാപകടം; ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്


Advertisement

പയ്യോളി: പയ്യോളിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് പരിക്ക്. ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടാണ് അപകടമുണ്ടായത്. ഇന്ന് വെെകീട്ട് നാല് മണിയോടെയാണ് അപകടം സംഭവിച്ചത്.

Advertisement

കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും എതിർദിശയിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിക്കുള്ളിലേക്ക് കാർ കുടുങ്ങി. നാട്ടുകാരെത്തിയാണ് ലോറിയിൽ നിന്ന് കാറ് നീക്കം ചെയ്തത്. ദമ്പതികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Advertisement

അപകടത്തിൽ കാറിന്റെ മുൻഭാ​ഗം പൂർണ്ണമായും തകർന്ന നിലയിലാണ്. കാറിൽ മലപ്പുറത്ത് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്നു ദമ്പതികളെന്നാണ് വിവരം.

Advertisement

Summary: car and lorry collidged in Payyoli