വടകര കക്കട്ടില്‍ കോവിഡിന് ശേഷം ഡെങ്കിപ്പനി ബാധിച്ച് അബോധാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു


കക്കട്ട് : കോവിഡിന് ശേഷം ഡെങ്കിപ്പനി ബാധിച്ച് അബോധാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു. മുനമ്പം കവല ചെക്കനാട്ട് ആന്‍ഡ്രൂസിന്റെ മകന്‍ ആന്‍സന്‍ ആന്‍ഡ്രൂസ് ആണ് മരിച്ചത്. പതിനൊന്ന് വയസ്സായിരുന്നു.

2020ല്‍ കോവിഡ് ബാധിച്ച് 27 ദിവസം കഴിഞ്ഞപ്പോള്‍ പനി ബാധിച്ചു. നാലുദിവസത്തിനുശേഷം ഇത് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചപ്പോഴേക്കും കുട്ടി അബോധാവസ്ഥയില്‍ ആയി. ഒന്നരവര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് നരിപ്പറ്റ യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

അച്ഛന്‍: ആന്‍ഡ്രൂസ് (നഴ്‌സിംഗ് അസിസ്റ്റന്റ് നാദാപുരം ഗവണ്‍മെന്റ് ആശുപത്രി ). അമ്മ: വിമി ആന്‍ഡ്രൂസ്. സഹോദരി: ആന്‍മേരി ആന്‍ഡ്രൂസ്.

സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് പറവൂര്‍ നോര്‍ത്ത് ഡോണ്‍ ബോസ്‌കോ ദേവാലയത്തില്‍.