‘നടന്നത് കോടികളുടെ അഴിമതി’; കൊയിലാണ്ടി നഗരസഭാ ഓഫീസിലേക്ക് ബി.ജെ.പി മാർച്ച്


Advertisement

കൊയിലാണ്ടി: നഗരസഭാ ഓഫീസിലേക്ക് ബി.ജെ.പി മാർച്ച് നടത്തി. നഗരസഭയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെയാണ് മാർച്ച് നടത്തിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

Advertisement

അഴിമതിയുടെ കാര്യത്തിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റി കേരളത്തിലെ ഒന്നാം സ്ഥാനത്തെത്തിയെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് വി.കെ.സജീവൻ പറഞ്ഞു. കൊയിലാണ്ടി നഗരസഭയിലെ 2020-2021 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ കോടികളുടെ അഴിമതി നടന്നുവെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement

മുൻസിപ്പാലിറ്റിയിലെ റോഡുകളുടെ അവസ്ഥ ശോചനീയമാണ്, മുൻസിപ്പാലിറ്റിയിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം, തെരുവ് വിളക്കുകൾ കത്തിക്കാനുള നടപടികൾ ഉടൻ ആരംഭിക്കണം, പൊതുസ്ഥലങ്ങളിലെ മാലിന്യ പ്രശ്നം ഉടൻ പരിഹരിക്കണം എന്നീ ആവശ്യങ്ങളും ബി.ജെ.പി മാർച്ചിൽ ഉന്നയിച്ചു.

Advertisement

മണ്ഡലം പ്രസിഡൻ്റ് എസ്.ആർ.ജയ്കിഷ് അധ്യക്ഷനായി. ജില്ല ട്രഷറർ വി.കെ.ജയൻ, സംസ്ഥാന സമിതി അംഗം വായനാരി വിനോദ്, ബി.കെ.പ്രേമൻ, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. നിധിൻ, കൗൺസിലർമാരായ കെ.കെ.വൈശാഖ്, വി.കെ.സുധാകരൻ, കെ.വി.സിന്ധു, ജില്ലാ കമ്മറ്റി അംഗങ്ങളായ എ.പി.രാമചന്ദ്രൻ, അഡ്വ. വി.സത്യൻ, കെ.പി.മോഹനൻ മാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡൻ്റ് വി.കെ.മുകുന്ദൻ, ഏരിയാ പ്രസിഡൻ്റ് രവി വല്ലത്ത് തുടങ്ങിയവർ സംസാരിച്ചു.

വി.കെ.ഷാജി, കെ.സുമേഷ്, മാധവൻ.ഒ, ഗിരിജ ഷാജി, നിഷ.സി, അഭിൻ അശോക്, അമൽ ഷാജി, മനോജ്.കെ.പി.എൽ, സി.ടി.രാഘവൻ എന്നിവർ നേതൃത്വം നൽകി.