കൊയിലാണ്ടി കുറുവങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; അംഗന്‍വാടി ജീവനക്കാരിയായ യുവതി മരിച്ചു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ യുവതി മരിച്ചു. അരങ്ങാടത്ത് സ്വദേശി ആലുള്ളകണ്ടിയില്‍ ഇന്ദിരയാണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസായിരുന്നു.

Advertisement

ഇന്നലെ രാത്രി പത്തുമണിക്കുശേഷം കുറുവങ്ങാട് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. കുന്ദമംഗലത്തുനിന്നും അരങ്ങാടത്തേക്ക് വരികയായിരുന്ന ഇന്ദിര സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇന്ദിരയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ബൈക്ക് ഓടിച്ചിരുന്ന ഇന്ദിരയുടെ ബന്ധുവിനും പരിക്കുണ്ട്.

Advertisement

എഴുകുടിക്കല്‍ അംഗനവാടി ഹെല്‍പ്പറും പതിനേഴാം വാര്‍ഡ് എ.ഡി.എസ് അംഗവുമാണ് ഇന്ദിര. സംസ്‌കാരം ഇന്ന് രാത്രി പത്തുമണിയോടെ നടക്കും. ഭര്‍ത്താവ്: ഗോപാലന്‍. മക്കള്‍: ആദര്‍ശ്, അശ്വന്ത്.

Advertisement
[mid4