ഇനിയെല്ലാം സ്റ്റെെലായി നടക്കും; കാലിനിണങ്ങുന്ന ബ്രാന്റഡ് ഫൂട്ട് വെയറുമായി ‘ബാറ്റ’ ഇനി കൊയിലാണ്ടിയിലും


കൊയിലാണ്ടി: ചെരുപ്പ് പൊട്ടുകയോ കേടാവുകയോ ചെയ്തതിനാൽ പുതിയവ അന്വേഷിക്കുകയാണോ? കാലിനിണങ്ങുന്ന ബ്രാൻഡഡ് ചെരുപ്പുകൾക്കായി ഇനി ഏറെ ദൂരം പോവേണ്ട, കൊയിലാണ്ടിയിലെ ആദ്യത്തെ ബ്രാന്റഡ് എക്സിക്യൂട്ടിവ് ഫൂട്ട് വെയർ ഷോറുമുമായി ബാറ്റ എത്തുന്നു.

125 വർഷമായി ലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഫൂട്ട് വെയർ ബ്രാന്റാണ് ബാറ്റ. കുട്ടികൾ മുതൽ മുതിർന്നവർവരെ എല്ലാവർക്കും അനുയജ്യമായ ഫൂട്ട് വെയറുകൾ ഇവിടെ ലഭ്യമാണ്. ആയിരത്തിലേറെ വെെവിധ്യമാർന്ന ഡിസെെനുകളുമായി ഫൂട്ട് വെയറുകളുടെ ഒരു ശേഖരം തന്നെയാണ് ബാറ്റ ഒരുക്കിയിരിക്കുന്നത്.

കൊയിലാണ്ടി -പയ്യോളി റൂട്ടിൽ ശോഭിക വെഡ്ഡിം​ഗിന് എതിർ വശത്താണ് ബാറ്റയുടെ ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്. പുതിയ ഷോറുമിന്റെ ഉദ്ഘാടനം ഒക്ടോബർ 22-ന് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ നിർവഹിക്കും. ഹാരിസ് ബാഫഖി തങ്ങൾക്ക് ഫൂട്ട് വെയർ നൽകികൊണ്ട് ആദ്യ വിൽപ്പന കൊയിലാണ്ടി ന​ഗരസഭാ ചെയർപേഴ്സൺ നിർവഹിക്കും.

ഷോറുമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫൂട്ട് വെയറുകൾക്ക് പത്ത് ശതമാനം വിലക്കിഴിവുമുണ്ട്. ഓഫർ ഒക്ടോബർ 31 വരെ തുടരും.

Summary: ‘Bata’ footware showroom starts in Koyilandy