റോഡിലെ കുഴിയില്‍ വാഴ നട്ടു, ആറ് മാസം കഴിഞ്ഞിട്ടും റോഡ് ശരിയായില്ലെങ്കിലും വാഴ കുലച്ചു, വാഴക്കുലയുമായി പ്രതിഷേധിക്കാനൊരുങ്ങി നാട്ടുകാര്‍; രസകരമായ സംഭവം അരങ്ങേറിയത് കോഴിക്കോട് മലയമ്മ പുത്തൂര്‍ റോഡില്‍
കോഴിക്കോട്: റോഡിലെ കുഴിയില്‍ അപായസൂചനയായി നട്ട വാഴ ആറുമാസത്തിന് ശേഷം കുലച്ചു. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് മലയമ്മ പുത്തൂര്‍ റോഡിലാണ് രസകരമായ സംഭവം ഉണ്ടായത്.
യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തിലുള്ള കുഴി അടയ്ക്കാനായി അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു കൊല്ലം മുമ്പ് നാട്ടുകാര്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല.
തുടര്‍ന്നാണ് അപായസൂചനയായും പ്രതിഷേധം അറിയിച്ചുകൊണ്ടും നാട്ടുകാര്‍ കുഴിയില്‍ വാഴ നട്ടത്. ഇത് കഴിഞ്ഞ് ആറുമാസത്തിനിപ്പുറമാണ് റോഡിലെ കുഴിയില്‍ നട്ട വാഴ കുലച്ചത്. എന്നാല്‍ വാഴ കുലച്ചിട്ടും റോഡിലെ കുഴി ഇതുവരെ നികത്തിയിട്ടില്ല.
റോഡില്‍ നട്ട ഞാലിപ്പൂവന്‍ വാഴയുടെ കുല വെട്ടി അതുമായി പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.