Tag: #Road
തലതിരിഞ്ഞ അണ്ടര്‍പ്പാസ് മാത്രമല്ല, ഇവിടെ വെള്ളക്കെട്ടൊഴിവാക്കാന്‍ റോഡ് മുറിച്ച് തോടുമുണ്ടാക്കി; വാഗാഡ് കമ്പനിയുടെ ‘എളുപ്പപ്പണി’ കാരണം കൊല്ലം നെല്ല്യാടി റോഡില്‍ യാത്രക്കാര്‍ അപകടഭീഷണിയില്‍
കൊയിലാണ്ടി: ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡില്‍ വെള്ളക്കെട്ടുണ്ടായാല്‍ എളുപ്പപ്പണി റോഡില്‍ വിലങ്ങനെ ഒരു തോട് നിര്‍മ്മിച്ച് അതിലൂടെ വെള്ളം കടത്തിവിടുകയെന്നാണ്. അവിടെ യാത്രക്കാരുടെ സുരക്ഷിതത്വത്തിന് പുല്ലുവില മാത്രം. കൊല്ലം നെല്ല്യാടി റോഡില്‍ ബൈപ്പാസ് കടന്നുപോകുന്ന വഴിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇതുതന്നെയാണ് വാഗാഡ് കമ്പനിയുടെ തൊഴിലാളികള്‍ ചെയ്തിരിക്കുന്നത്. വലിയ വാഹനങ്ങള്‍ അല്പം മെനക്കെട്ട് ഈ തോട് താണ്ടി പോകുമ്പോള്‍
ജപ്പാൻ കുടിവെള്ള പദ്ധതിക്കായി റോഡുകള്‍ കീറിമുറിച്ചു; തീരാദുരിതത്തിലായി അരിക്കുളത്തെ ഡ്രൈവര്‍മാര്‍
അരിക്കുളം: ജപ്പാൻ കുടിവെള്ള പദ്ധതിക്കായി അരിക്കുളം പഞ്ചായത്തിലെ റോഡുകള്‍ കീറിമുറിച്ചത് നാട്ടുകാര്‍ക്ക് തലവേദനയാവുന്നു. റോഡില്‍ നിരന്തരം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ആഴ്ചയില്‍ വര്‍ക്ക്‌ഷോപ്പില്‍ കയറ്റേണ്ട സ്ഥിതിയാണ്. ഇതിനൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റോഡിന് സൈഡായി പൈപ്പിട്ട ചാലുകളില്‍ വാഹനങ്ങളും താഴ്ന്ന് പോവുന്നുണ്ട്. രാത്രികാലങ്ങളില്‍ ഓട്ടോറിക്ഷ, ജീപ്പ് പോലുള്ള വാഹനങ്ങളില്‍ രോഗികളെയും കൊണ്ടുപോവുമ്പോഴാണ് കൂടുതല്‍ ദുരിതം.
രണ്ടര കോടി രൂപ ചിലവിട്ട് ഒരാഴ്ച മുമ്പ് ടാര്‍ ചെയ്ത നെല്യാടി-മേപ്പയൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു; അന്വേഷണം വേണമെന്ന് നാട്ടുകാര്‍
മേപ്പയൂര്‍: രണ്ടര കോടി രൂപ ചിലവിട്ട് റീടാര്‍ ചെയ്ത മേപ്പയൂര്‍ നെല്യാടി റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞു. ഒരാഴ്ച മുമ്പാണ് ഇവിടെ റീടാറിങ് നടന്നിരുന്നത്. പേരാമ്പ്ര – കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മേപ്പയൂര്‍ – നെല്യാടി – കൊല്ലം റോഡിന് 39.95 കോടി രൂപയുടെ ധനകാര്യ അനുമതിയാണ് ലഭിച്ചത്. 9.59 കിലോമീറ്റര്‍ ദൂരത്തില്‍ ബിഎംഏന്റ് ബിസിയില്‍
പുതുപുത്തനാവാൻ കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷന്‍-ബീച്ച് റോഡ്; നവീകരണ പ്രവൃത്തി എം.എൽ.എ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നാരംഭിക്കുന്ന ട്രാഫിക് പോലീസ് സ്റ്റേഷന്‍-ബീച്ച് റോഡിന്റെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. സംസ്ഥാന സര്‍ക്കാര്റിന്റെ ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേന 44.50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. നവീകരണ പ്രവൃത്തി കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ
ബി.എം ആൻഡ് ബി.സി നിലവാരം, ഡ്രൈനേജുമുൾപ്പടെ 10 മീറ്റർ വീതി; മേപ്പയ്യൂർ – നെല്ല്യാടി- കൊല്ലം റോഡിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കും
മേപ്പയ്യൂർ: മേപ്പയ്യൂർ – നെല്ല്യാടി- കൊല്ലം റോഡിന്റെ റോഡിന്റെ അടിയന്തിര അറ്റകുറ്റപണികൾക്ക് ടെൻഡർ ചെയ്തു. 2.4 കോടി രൂപയുടെ പ്രവൃത്തിക്കാണ് ടെൻഡറായത്. ഏപ്രിൽ രണ്ടാം വാരത്തോടെ പ്രവൃത്തി ആരംഭിക്കും. നേരത്തെ 38.95 കോടി രൂപയുടെ കിഫ്ബിയുടെ ധനകാര്യ അനുമതി റോഡിന് ലഭിച്ചിരുന്നു. ലാൻഡ് അക്വിസിഷന് കാലതാമസം വരുന്നതിനാൽ റോഡിന്റെ നിലവിലെ അവസ്ഥ പരിഹരിക്കുന്നതിനാണ് തുക അനുവദിച്ചത്.
‘കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്, എത്രയും പെട്ടെന്ന് സ്ഥലമേറ്റെടുത്ത് പ്രവൃത്തി പൂര്‍ത്തിയാക്കണം’; കൊല്ലം-നെല്ല്യാടി-മേപ്പയ്യൂര്‍ റോഡ് വികസനം സബ്മിഷനായി നിയമസഭയില്‍ ഉന്നയിച്ച് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ, മറുപടി നൽകി മന്ത്രി മുഹമ്മദ് റിയാസ് (വീഡിയോ കാണാം)
കൊയിലാണ്ടി: കൊല്ലം-നെല്ല്യടി-മേപ്പയ്യൂര്‍ റോഡിന്റെ വികസനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട് പേരാമ്പ്ര എം.എല്‍.എയും മുന്‍ മന്ത്രിയുമായ ടി.പി.രാമകൃഷ്ണന്‍. സബ്മിഷനായാണ് അദ്ദേഹം സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. റോഡ് വികസന പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എം.എല്‍.എയ്ക്ക് മറുപടി നല്‍കി. കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളെ
‘റോഡിലൂടെ കടന്നു പോകുന്നത് സാഹസപ്പെട്ട്, പരാതി നൽകിയിട്ടും അനക്കമില്ല’; മരുതൂർ-ചിറ്റാരിക്കടവ് റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ യാത്രക്കാർക്ക് പാലും പഴവും നൽകി യൂത്ത് കോൺഗ്രസ് പ്രതിഷേധം
ചിറ്റാരിക്കടവ്: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന മരുതൂർ – ചിറ്റാരിക്കടവ് റോഡിനോട് അധികൃതർ കാണിക്കുന്ന അനാസ്ഥക്കെതിരെ വ്യത്യസമായി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. റോഡിനോട് യുദ്ധം ചെയ്ത് കടന്ന് വരുന്ന യാത്രക്കാർക്ക് പാലും പഴവും നൽകിയാണ് യൂത്ത് കോൺഗ്രസ് മരുതൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി നാട്ടുകാരും, സംഘടനകളും
റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം വേണം; കൊയിലാണ്ടി ഐടിഐ- അണേല കടവ് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് ബിജെപി
കൊയിലാണ്ടി: കൊയിലാണ്ടി ഐടിഐ- അണേല കടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി 108 ബൂത്ത് കമ്മിറ്റി ഐടിഐ ബസ്സ് സ്റ്റോപ്പിന് സമീപം വാഴ നട്ട് പ്രതിഷേധിച്ചു. പ്രതിഷേധധർണ്ണ ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്സ് ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ അഴിമതിയും സ്വജനപക്ഷപാദവും കാരണം വികസനം വഴിമുട്ടുകയാണ്. കൊയിലാണ്ടി മുൻസിപ്പാലിറ്റിയും
റോഡ് ഉയർത്തിയപ്പോൾ പഴയ ഡിവൈഡറുകൾ കാണാനാവുന്നില്ല; അപകടം വിളിച്ചു വരുത്തുന്ന കൊല്ലം – ആനക്കുളം ഡിവൈഡർ പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു; പരിഹാരമില്ലെങ്കിൽ പ്രക്ഷോഭമെന്ന് യൂത്ത് കോൺഗ്രസ്
കൊയിലാണ്ടി: അപകടഭീഷണിയുയർത്തി കൊല്ലം – ആനക്കുളം റോഡിലെ ഡിവൈഡർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലംകമ്മിറ്റി. ഡിവൈഡർ കാണാനാവാത്തതു പോലെ റോഡ് ഉയർത്തി പണിതതോടെയാണ് അപകട കെണിയായി ഇത് മാറിയത്. ഡിവൈഡറും റോഡും ഒരേ ഉയരത്തിലായതിനാല്‍ വാഹനങ്ങള്‍ ഡിവൈഡര്‍ കാണാതെ പോകുന്നതും നിരയില്‍ നിന്നും മുന്നില്‍ കയറി നില്‍ക്കുന്നതിനാല്‍ വലിയ ഗതാഗത തടസങ്ങള്‍
‘പൊളിഞ്ഞ് തീര്‍ന്ന കാപ്പാട് ബീച്ച് റോഡിന് പരിഹാരം വേണം’, കടലില്‍ പുളിമൂട്ട് സ്ഥാപിക്കുക, എന്ന ശക്തമായ അവാശ്യവുമായി ചേമഞ്ചേരി യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി
കൊയിലാണ്ടി: അഴീക്കല്‍-കാപ്പാട്-പൊയില്‍ക്കാവ് കടലില്‍ പുളിമൂട്ട് സ്ഥാപിക്കുക, തകര്‍ന്ന തീരദേശ റോഡ് പുനര്‍നിര്‍മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാപ്പാട് ബീച്ചില്‍ ഏകദിന നിരാഹാര സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ധനീഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലുഫ്‌ലാഗ് ഡെസ്റ്റിനേഷന്‍ പദവി ലഭിച്ച കാപ്പാട് കടല്‍ത്തീരത്തെ