പുതുപുത്തനാവാൻ കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷന്‍-ബീച്ച് റോഡ്; നവീകരണ പ്രവൃത്തി എം.എൽ.എ ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നാരംഭിക്കുന്ന ട്രാഫിക് പോലീസ് സ്റ്റേഷന്‍-ബീച്ച് റോഡിന്റെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. സംസ്ഥാന സര്‍ക്കാര്റിന്റെ ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേന 44.50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്.

നവീകരണ പ്രവൃത്തി കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ. കെ.സത്യന്‍ സ്വാഗതം പറഞ്ഞു.

565 മീറ്റര്‍ നീളത്തിലാണ് റോഡ് നവീകരിക്കുന്നത്. ഇ.കെ.അജിത്ത് മാസ്റ്റര്‍, അസീസ് മാസ്റ്റര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.