Tag: #Kanathil Jameela MLA

Total 32 Posts

നിയമസഭ അന്താരാഷ്ട്ര പുസ്തകോൽസവത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയും; പുസ്തക വിതരണവും സ്നേഹാദരവും സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തക വിതരണവും മികച്ച നേട്ടങ്ങൾ കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആദരവും കാനത്തിൽ ജമീല എംഎൽഎ നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ പി സുധ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ലൈബ്രറികളുടെ ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവ ത്തോടനുബന്ധിച്ചാണ് എംഎൽഎയുടെ

മാധ്യമപ്രവര്‍ത്തകയോടുള്ള സുരേഷ് ഗോപിയുടെ മോശം പെരുമാറ്റം അറിയാതെ വന്ന പിഴവല്ല, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഷിദയ്‌ക്കൊപ്പം; കാനത്തില്‍ ജമീല എം.എല്‍.എ

കൊയിലാണ്ടി: മാധ്യമപ്രവര്‍ത്തക ഷിദ ജഗതിനോട് ബി.ജെ.പി നേതാവ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം അറിയാതെ വന്ന പിഴവല്ലെന്ന് കൊയിലാണ്ടി എം.എല്‍.എയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ കാനത്തില്‍ ജമീല. ഈ വിഷയത്തില്‍ നിയപരമായി മുന്നോട്ടുപോകാനുള്ള ഷിദയുടെ തീരുമാനത്തിനൊപ്പമാണ് മഹിളാ അസോസിയേഷനെന്നും അവര്‍ വ്യക്തമാക്കി. ”സുരേഷ് ഗോപി ഷിദ ചോദിച്ചത് ഷിദ

കുറുവങ്ങാട് അക്വഡക്ട്-ചെങ്ങോട്ടുകാവ് കനാല്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് കാല്‍നട യാത്രപോലും ബുദ്ധിമുട്ടായ നിലയില്‍; റീ ടാറിംഗ് ആവശ്യപ്പെട്ട് എം.എല്‍.എയ്ക്ക് നാദം റസിഡന്റ്‌സ് അസോസിയേഷന്റെ നിവേദനം

കൊയിലാണ്ടി: കുറുവങ്ങാട് അക്വഡക്റ്റ്-ചെങ്ങോട്ടുകാവ് കനാല്‍ റോഡ് റീ ടാറിംഗ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് നാദം റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കി. റോഡില്‍ അക്വഡക്ടിന്റെ തെക്കേ അറ്റം മുതല്‍ പാലോളി പറമ്പ് വരെയുള്ള ഒരു കിലോമീറ്ററോളം ഭാഗം ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് ഒട്ടും യാത്രായോഗ്യമല്ലാത്ത സ്ഥിതിയിലാണ്. കാല്‍നട പോലും ദുസ്സഹമായ അവസ്ഥയിലാണ് റോഡിന്റെ ഇപ്പോഴത്തെ

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനത്തിനൊരുങ്ങി കൊയിലാണ്ടി; സ്വാഗതസംഘം ഓഫീസ് തുറന്നു

കൊയിലാണ്ടി: സഹകരണ ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയന്റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടി ഒരുങ്ങി. സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാധാരണക്കാരന്റെ അത്താണിയായ സഹകരണ മേഖലയെ തകർക്കാനുളള ഗൂഡാലോചനയാണ് ബി.ജെ.പി സർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് കാനത്തിൽ ജമീല പറഞ്ഞു. ജില്ലാ സെക്രട്ടറി എം.കെ.ശശി അധ്യക്ഷത വഹിച്ചു.

‘കൊയിലാണ്ടിയിലെ അടിപ്പാതകൾക്കായി കെ.മുരളീധരന്‍ നടത്തിയ ഇടപെടലുകളുടെ ആധികാരിക രേഖകള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്’; എം.എൽ.എ എട്ടുകാലി മമ്മൂഞ്ഞാവരുതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത്

കൊയിലാണ്ടി: എം.എൽ.എ കാനത്തിൽ ജമീലയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത്. ദേശീയപാതാ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മേഖലയിൽ പുതുതായി അനുവദിക്കപ്പെട്ട അടിപ്പാതകൾ സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജയന്തിന്റെ പ്രതികരണം. വടകര എം.പി കെ.മുരളീധരന്റെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൈവരിച്ച നേട്ടത്തില്‍ അവകാശവാദം ഉന്നയിക്കുന്ന കൊയിലാണ്ടി എം.എല്‍.എ എട്ടുകാലി മമ്മൂഞ്ഞാവരുതെന്ന് അദ്ദേഹം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

കാപ്പാട് തീരദേശ റോഡിന്റെ ശോചനീയാവസ്ഥ: റോഡിലെ കുഴിയിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ നോക്കുകുത്തി സ്ഥാപിച്ച് ബി.ജെ.പിയുടെ പ്രതിഷേധം

ചേമഞ്ചേരി: കാപ്പാട് തീരദേശ റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി. റോഡിലെ കുഴിയിൽ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നോക്കുകുത്തി സ്ഥാപിച്ചാണ് ബി.ജെ.പി ചേമഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്. പ്രതിഷേധം ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആർ.ജയ്കിഷോർ ഉദ്ഘാടനം ചെയ്തു. ലോക ടൂറിസ്റ്റ് ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ച ചരിത്ര പ്രധാന്യമുള്ള കോഴിക്കോട്

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോരപ്പുഴ ഫിഷ് ലാന്റിങ് സെന്റർ പുനർ നിർമ്മിക്കുമെന്ന് കാനത്തിൽ ജമീല എം.എൽ.എ

കൊയിലാണ്ടി: കോരപ്പുഴ ഫിഷ് ലാന്റിങ് സെന്റർ പുനർനിർമ്മിക്കുമെന്ന് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല. കേരള പിറവിക്ക് മുൻപ് ഫിഷറീസ് വകുപ്പ് നിർമ്മിച്ചതാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോരപ്പുഴ ഫിഷ് ലാന്റിങ് സെന്റർ. ഇവിടെ ഒരു ബോട്ടുജെട്ടിയും വർക്ക് ഷെഡും പാതാറയുമാണുള്ളത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വലിയ സഹായകരവും ആശ്വാസപ്രദവുമായ ഈ ഫിഷ് ലാന്റിങ് സെന്റർ ഇപ്പോൾ ശോചനീയാവസ്ഥയിലാണ്. കാലപഴക്കം

കുരുന്നു മനസുകളിൽ കൃഷിയുടെ വിത്ത് വിതയ്ക്കാൻ കൊയിലാണ്ടി നഗരസഭ; ‘കുഞ്ഞാവക്കൊരു ഹരിതവാടി’ പദ്ധതിയ്ക്ക് തുടക്കമായി

കൊയിലാണ്ടി: കുരുന്നു മനസുകളെ കൃഷിയിലേക്ക് അടുപ്പിക്കാനുള്ള ‘കുഞ്ഞാവക്കൊരു ഹരിതവാടി’ പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ. 2023-2024 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിനും പച്ചക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കി പുതിയൊരു ഭക്ഷണ സംസ്‌കാരം കുട്ടികളിലുണ്ടാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കൊയിലാണ്ടി കൃഷിഭവന്‍ വഴി നഗരസഭയിലെ മുഴുവന്‍ അങ്കണ വാടി കേന്ദ്രങ്ങള്‍ക്കും ചട്ടി,

‘മില്ലറ്റുകളുടെ ഉപയോഗം പരമാവധി പ്രചരിപ്പിക്കണം’; മില്ലറ്റ് മിഷൻ കേരള കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് എം.എൽ.എ

കൊയിലാണ്ടി: മില്ലറ്റ് മിഷൻ കേരള കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി അലയൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മില്ലറ്റ് മിഷൻ ജില്ലാ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. ബാലൻ അമ്പാടി മുഖ്യാതിഥിയായി. ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടിവരുന്ന നമ്മുടെ സമൂഹത്തിന് അനുഗ്രഹമാണ് മില്ലറ്റുകൾ എന്ന് കാനത്തിൽ ജമീല എം.എൽ.എ പറഞ്ഞു.

ഗുരുസ്മരണയിൽ കൊയിലാണ്ടി; നാട്യാചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം സമ്മാനിച്ചു

കൊയിലാണ്ടി: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി ചേലിയ കഥകളി വിദ്യാലയം ഏർപ്പെടുത്തിയ പ്രഥമ ഗുരു ചേമഞ്ചേരി പുരസ്കാരം പ്രശസ്ത കഥകളി നടൻ കലാമണ്ഡലം സുബ്രഹ്മണ്യന് സമ്മാനിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ.ബിന്ദുവാണ് പുരസ്കാര സമർപ്പണം നടത്തിയത്. ആർട്ടിസ്റ്റ് മദനൻ രൂപൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും