നിയമസഭ അന്താരാഷ്ട്ര പുസ്തകോൽസവത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയും; പുസ്തക വിതരണവും സ്നേഹാദരവും സംഘടിപ്പിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തക വിതരണവും മികച്ച നേട്ടങ്ങൾ കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആദരവും കാനത്തിൽ ജമീല എംഎൽഎ നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ പി സുധ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ലൈബ്രറികളുടെ ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവ ത്തോടനുബന്ധിച്ചാണ് എംഎൽഎയുടെ ഫണ്ടിൽ നിന്ന് പുസ്തകങ്ങൾ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കിയത്. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട 31 ലൈബ്രറികൾക്കാണ്പുസ്തകങ്ങളാണ് നൽകിയത്. സ്വരാജ് ട്രോഫി നേടിയ ചേമഞ്ചേരി പഞ്ചായത്ത്, ജാഗ്രതാ സമിതിയ്ക്കുള്ള പുരസ്ക്കാരം നേടിയ കൊയിലാണ്ടി നഗരസഭ, മഹാത്മാ പുരസ്കാരം ലഭിച്ച മൂടാടി പഞ്ചായത്ത് എന്നിവരുടെ ഭാരവാഹികൾ മൊമെൻ്റോ ഏറ്റുവാങ്ങി.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വി രാജൻ സംസാരിച്ചു.