Tag: #Kanathil Jameela MLA

Total 32 Posts

പട്ടികജാതി ക്ഷേമ സമിതി നന്തി മേഖലാ കൺവെൻഷൻ: പുതിയ ഭാരവാഹികളായി

നന്തി ബസാർ: പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) നന്തി മേഖല കൺവെൻഷൻ എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് ഏരിയാ പ്രസിഡൻ്റ് സുകുമാരൻ കെ അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ലിഗേഷ് കെ.ടി, ഏരിയാ ട്രഷറർ പ്രമോദ് കെ.എം എന്നിവർ സംസാരിച്ചു. പുതിയ കമ്മറ്റി സെക്രട്ടറിയായി ടി.കെ ഭാസ്ക്കരൻ, പ്രസിഡൻറായി പി.ശശി, ട്രഷററായി ജനാർദ്ദനൻ പി.കെ,

വിവിധ തലങ്ങളിൽ മികവ് തെളിയിച്ച് പ്രതിഭകൾ; കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പ്രതിഭകൾക്ക് സ്നേഹാദരം

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ തലങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ ക്ക് എം.എൽ.എയുടെ ആദരം. അനുമോദന ചടങ്ങ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി , +2 പരീക്ഷകളിൽ മുഴുവൻ എപ്ലസ് നേടിയ വിദ്യാർത്ഥികൾ, മികച്ച തഹസിൽദാർക്കുളള അവാർഡ് കരസ്ഥമാക്കിയ

’27 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സംതൃപ്ത മനസോടെ പടിയിറങ്ങുന്നു’; വിരമിക്കുന്ന ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന് കൊയിലാണ്ടിയുടെ സ്നേഹോഷ്മളമായ യാത്രയയപ്പ്

കൊയിലാണ്ടി: ഫയർ ആന്റ് റെസ്ക്യൂ വകുപ്പിൽ നിന്ന് വിരമിക്കുന്ന കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന് യാത്രയയപ്പ് നൽകി. കൊയിലാണ്ടി ഫയർ സ്റ്റേഷനിലാണ് യാത്രയയപ്പ് സുഹൃദ് സംഗമം നടത്തിയത്. പരിപാടി കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. എ.എസ്.ടി.ഒ പ്രമോദ് പി.കെ അധ്യക്ഷനായി. കർമ്മ മേഖലയെ രക്ഷാപ്രവർത്തനങ്ങൾ കൊണ്ട് ധന്യമാക്കിയാണ് സി.പി.ആനന്ദൻ പടിയിറങ്ങുന്നതെന്ന് എം.എൽ.എ

പുതുപുത്തനാവാൻ കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷന്‍-ബീച്ച് റോഡ്; നവീകരണ പ്രവൃത്തി എം.എൽ.എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നാരംഭിക്കുന്ന ട്രാഫിക് പോലീസ് സ്റ്റേഷന്‍-ബീച്ച് റോഡിന്റെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. സംസ്ഥാന സര്‍ക്കാര്റിന്റെ ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേന 44.50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. നവീകരണ പ്രവൃത്തി കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ

”ചെറുപ്പത്തില്‍ തന്നെ കായിരരംഗത്തേക്ക് കടന്നുവന്ന സ്ത്രീയാണ് പി.ടി.ഉഷ, അവര്‍ ഒരിക്കലും സമരം ചെയ്യുന്ന പെണ്‍കുട്ടികളെക്കുറിച്ച് അങ്ങനെ പറയരുതായിരുന്നു” ഗുസ്തിതാരങ്ങളുടെ സമരത്തില്‍ പി.ടി.ഉഷയുടെ പരാമര്‍ശത്തിനെതിരെ കാനത്തില്‍ ജമീല എം.എല്‍.എ

സ്വന്തം ലേഖിക കൊയിലാണ്ടി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനെതിരെ പി.ടി.ഉഷ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കാനത്തില്‍ ജമീല എം.എല്‍.എ. സ്ത്രീകള്‍ കായിക രംഗത്ത് മികവ് തെളിയിക്കുന്നത് എത്രത്തോളം പ്രതിസന്ധികളെ മറികടന്നാണെന്ന് ഒരു കായികതാരമെന്ന നിലയില്‍ പി.ടി.ഉഷയ്ക്ക് കൃത്യമായി അറിയാം. അങ്ങനെയുള്ള പി.ടി.ഉഷ ഇത്തരമൊരു പരാമര്‍ശം നടത്തിയത് അപലപനീയമാണെന്നും

പഠനത്തോടൊപ്പം ഇനി ആരോ​ഗ്യവും സംരക്ഷിക്കാം; ജി.എച്ച്.എസ്.എസ് പന്തലായനിയിൽ വിദ്യാർത്ഥികൾക്കായി മൾട്ടി ജിം

കൊയിലാണ്ടി: ഗവ: ഹയർ സെക്കന്ററി സ്കൂൾ പന്തലായനിയിൽ നിർമ്മിച്ച മൾട്ടി ജിം ഉപകരണങ്ങളുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവ്വഹിച്ചു. നഗരസഭയിലെ 2022 – 23 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജിം നിർമ്മിച്ചത്. പരിപാടിയുടെ ഭാ​ഗമായി നടന്ന ജൈവ വൈവിധ്യ ക്ലബ് മുൻസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ

കാപ്പാട് ചരിത്ര സ്മാരകത്തിന് 10 കോടി, കൊയിലാണ്ടി ഫയർ സ്റ്റേഷന് മൂന്ന് കോടി, മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിന് രണ്ടര കോടി, വേറെയും നിരവധി പദ്ധതികൾ; സംസ്ഥാന ബജറ്റിൽ കൊയിലാണ്ടിക്കായി പ്രഖ്യാപിച്ചത് ഇരുപത് കോടി രൂപ, വിശദമായി അറിയാം

കൊയിലാണ്ടി: രണ്ടാം എൽ.ഡി.എഫ് സർക്കാറിന്റെ 2023-2024 വർഷത്തെ സംസ്ഥാന ബജറ്റിൽ കൊയിലാണ്ടിക്കായി പ്രഖ്യാപിച്ചത് ഇരുപത് കോടി രൂപ. അഞ്ച് പദ്ധതികളിലായാണ് കൊയിലാണ്ടിക്ക് ഇരുപത് കോടി രൂപ നീക്കി വെച്ചത്. വൈദേശികാധിപത്യത്തിന്റെ ചരിത്രമുറങ്ങുന്ന കാപ്പാട് ചരിത്ര സ്മാരകം നിർമ്മിക്കാനായി പത്ത് കോടി രൂപ അനുവദിച്ചതാണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. നിലവില്‍ ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചിട്ടുള്ള

മാലിന്യ സംസ്ക്കരണത്തിനായി തുമ്പൂര്‍മൂഴി മോഡൽ, മഹാത്മാ​ഗാന്ധിയുടെ ഓർമ്മകളുണർത്തി അര്‍ദ്ധകായ പ്രതിമയും; മാറ്റങ്ങളുമായി കൊയിലാണ്ടിയിലെ മിനിസിവില്‍ സ്റ്റേഷൻ

കൊയിലാണ്ടി: മിനിസിവില്‍ സ്റ്റേഷനില്‍ മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചു. പ്രതിമയുടെ അനാച്ഛാദനം കാനത്തില്‍ ജമീല എം.എല്‍.എ നിർവഹിച്ചു. താലൂക്കിലെ റവന്യ റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്ലാണ് പ്രതിമ നിർവഹിച്ചത്. ശില്പി ബിജു മുചുകുന്നാണ് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പേരാമ്പ്ര മണ്ഡലത്തിനു കീഴിലെ വില്ലേജ് ഓഫീസുകളിലേക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച ലാപ്പ്ടോപ്പ്, പ്രിന്റര്‍ എന്നിവയുടെ വിതരണം ടി.പി

ആഘോഷത്തിന് മാറ്റ് കൂട്ടി മാടാക്കരയിലെ റാഹത്ത് കുടുംബശ്രീ; വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്ക് ഉപകരണങ്ങള്‍ കൈമാറി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മാടാക്കര റാഹത്ത് കുടുംബശ്രീയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് രോഗീ പരിചരണ ഉപകരണങ്ങള്‍ നല്‍കി. വസന്തപുരം അങ്കണവാടിയില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എ കാനത്തില്‍ ജമീലയാണ് ഉപകരണങ്ങള്‍ ആശ്വാസം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കൈമാറിയത്. വാഷികാഘോഷം കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷയായി.

‘ഉള്ളൂര്‍ക്കടവ് പാലത്തിന്റെ പണി അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷ’; പാലം എംഎല്‍എ കാനത്തില്‍ ജമീല സന്ദര്‍ശിച്ചു

കൊയിലാണ്ടി: പണി പുരോഗമിക്കുന്ന ഉള്ളൂര്‍ക്കടവ് പാലം എംഎല്‍എ കാനത്തില്‍ ജമീല സന്ദര്‍ശിച്ചു. ബാലുശേരി- കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായും അടുത്ത വര്‍ഷത്തോടെ പാലത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ അധിക എസ്റ്റിമേറ്റാണ് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നത്. അക്വിസിഷന്‍ തഹസില്‍ദാറിന്റെ നടപടിക്രമങ്ങള്‍ക്ക് ശേഷം രേഖകള്‍