Tag: Beach

Total 6 Posts

പുതുപുത്തനാവാൻ കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷന്‍-ബീച്ച് റോഡ്; നവീകരണ പ്രവൃത്തി എം.എൽ.എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നാരംഭിക്കുന്ന ട്രാഫിക് പോലീസ് സ്റ്റേഷന്‍-ബീച്ച് റോഡിന്റെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. സംസ്ഥാന സര്‍ക്കാര്റിന്റെ ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേന 44.50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. നവീകരണ പ്രവൃത്തി കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ

കടലില്‍ പോയ ബോള്‍ എടുത്ത് തിരകെ മടങ്ങവെ തിരയില്‍പ്പെട്ടു, മുട്ടുങ്ങല്‍ മാളിയേക്കല്‍ ബീച്ചില്‍ വിദ്യാര്‍ത്ഥിയെ കാണാതായത് കൂട്ടുകാരോടൊപ്പം കളിക്കാനെത്തിയപ്പോള്‍

വടകര: മുട്ടുങ്ങല്‍ മാളിയേക്കല്‍ ബീച്ചില്‍ വിദ്യാര്‍ത്ഥിയെ കാണാതായത് കടല്‍ക്കരയില്‍ കൂട്ടുകാരോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ. പള്ളിപ്പറമ്പത്ത് മജീഷിന്റെ മകന്‍ അനു ചന്ദിനെയാണ് കടലില്‍ കാണാതായത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം കടല്‍ക്കരയില്‍ ഫുട്‌ബോള്‍ കളിക്കാനെത്തിയതായിരുന്നു അനു ചന്ദ്. കളിക്കുന്നതിനിടെ ബോള്‍ കടലില്‍ പോയപ്പോള്‍ കടലിലിറങ്ങി ബോള്‍ കരയിലേക്കെറിഞ്ഞ ശേഷം കുട്ടി തിരയില്‍ പെട്ടുപോകുകയായിരുന്നു. അടിയൊഴുക്ക്

തിരമാലയ്‌ക്കൊപ്പം തീരത്തെത്തിയ മത്തി വാരി കൂട്ടി നാട്ടുകാര്‍, പയ്യോളി കടപ്പുറത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ചാകര

പയ്യോളി: കടപ്പുറത്ത് തുടര്‍ച്ചയായ മത്തി ചാകര. കരയോട് ചേര്‍ന്ന് മണിക്കൂറുകളോളമാണ് ചാകര നീണ്ടു നിന്നത്. മത്തി തീരത്തെത്തിയതോടെ നിരവധി പേരാണ് കടല്‍ തീരത്ത് എത്തിയത്. പയ്യോളി കുറുമ്പ ക്ഷേത്രത്തിനടുത്താണ് ഇന്ന് ചാകര കാണപ്പെട്ടത്. ഇന്നലെയും പയ്യോളി കടപ്പുറത്ത് മത്തി അടിഞ്ഞിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയും ഇന്ന് രാവിലെയും ആണ് ചാകര ഉണ്ടായത്. സോഷ്യല്‍ മീഡിയകളിലൂടെയും

വന്ന് ചാക്ക് നിറച്ച് പോയ്‌ക്കോ!! മന്ദമംഗലം പാലക്കുളം ബീച്ചുകളില്‍ മീറ്ററോളം വ്യാപിച്ചുകിടക്കുന്ന എളമ്പക്ക ചാകര – വീഡിയോ

കൊയിലാണ്ടി: മന്ദമംഗലം പാലക്കുളം ബീച്ചിലെ എളമ്പക്ക ചാകര പെറുക്കാനെത്തുന്നത് നൂറുകണക്കിനാളുകള്‍. ഇന്നലെ രാത്രി മുഴുവന്‍ തീരത്ത് എളമ്പക്ക ശേഖരിക്കാനെത്തുന്നവരുടെ ബഹലുമായിരുന്നു. രാവിലെയും നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നു. വെയില്‍ കനത്തതോടെ ആളുകളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്. കൊയിലാണ്ടി ഭാഗത്തുനിന്നുള്ളവര്‍ക്കു പുറമേ കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളില്‍ നിന്നുവരെ എളമ്പക്ക പെറുക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. കടല്‍ക്ഷോഭമൊന്നും വലിയ തോതില്‍

എളമ്പക്ക ചാകര ആഘോഷമാക്കി നാട്ടുകാരും സമീപ ദേശങ്ങളിലുള്ളവരും; മന്ദമംഗലം പാലക്കുളം ബീച്ചില്‍ എളമ്പക്ക ശേഖരിക്കാനെത്തുന്നവരുടെ തിരക്ക്

കൊയിലാണ്ടി: മന്ദമംഗലം പാലക്കുളം ബീച്ചിലെ എളമ്പക്ക ചാകര ആഘോഷമാക്കി നാട്ടുകാരും സമീപ പ്രദേശങ്ങളിലുള്ളവരും. എളമ്പക്ക പെറുക്കാനെത്തിയവരുടെ തിരക്കായതിനാല്‍ ഇന്നലെ രാത്രി മുഴുവന്‍ തീരം ഉണര്‍ന്നുതന്നെയായിരുന്നു. കൊയിലാണ്ടി ഭാഗത്തുനിന്നുള്ളവര്‍ക്കു പുറമേ കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളില്‍ നിന്നുവരെ എളമ്പക്ക പെറുക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. കടല്‍ക്ഷോഭമൊന്നും വലിയ തോതില്‍ ഇല്ലാത്ത ശാന്തമായ ഇടമാണ് മന്ദമംഗലം ബീച്ച്. ഇതാണ് ഇത്രത്തോളം

കൊയിലാണ്ടി മന്ദമംഗലം പാലക്കുളം ബീച്ചില്‍ എളമ്പക്ക ചാകര (വീഡിയോ കാണാം)

കൊയിലാണ്ടി: മന്ദമംഗലം പാലക്കുളം ബീച്ചില്‍ എളമ്പക്ക ചാകര. ഇന്ന് വൈകീട്ട് മുതലാണ് എളമ്പക്കകള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞ് തുടങ്ങിയത്. ഇത്തരത്തില്‍ എത്തുന്ന എളമ്പക്കകള്‍ ശേഖരിക്കാനായി നിരവധി പേരാണ് രാത്രിയിലും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. വളരെ രുചിയുള്ള ഒരിനം കടല്‍ മത്സ്യമാണ് എളമ്പക്ക. ചാകരയുടെ വീഡിയോ കാണാം: