ബി.എം ആൻഡ് ബി.സി നിലവാരം, ഡ്രൈനേജുമുൾപ്പടെ 10 മീറ്റർ വീതി; മേപ്പയ്യൂർ – നെല്ല്യാടി- കൊല്ലം റോഡിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കും


മേപ്പയ്യൂർ: മേപ്പയ്യൂർ – നെല്ല്യാടി- കൊല്ലം റോഡിന്റെ റോഡിന്റെ അടിയന്തിര അറ്റകുറ്റപണികൾക്ക് ടെൻഡർ ചെയ്തു. 2.4 കോടി രൂപയുടെ പ്രവൃത്തിക്കാണ് ടെൻഡറായത്. ഏപ്രിൽ രണ്ടാം വാരത്തോടെ പ്രവൃത്തി ആരംഭിക്കും.

നേരത്തെ 38.95 കോടി രൂപയുടെ കിഫ്ബിയുടെ ധനകാര്യ അനുമതി റോഡിന് ലഭിച്ചിരുന്നു. ലാൻഡ് അക്വിസിഷന് കാലതാമസം വരുന്നതിനാൽ റോഡിന്റെ നിലവിലെ അവസ്ഥ പരിഹരിക്കുന്നതിനാണ് തുക അനുവദിച്ചത്. റോഡിന്റെ ലാൻഡ് അക്വിസിഷൻ നടപടിയുടെ ഭാഗമായി കെ.എഫ്.ആർ.ബി, റവന്യു ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന തുടരുകയാണ്.

റോഡ് 9.59 കി.മി ദൂരത്തിൽ ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ ഏഴ് മീറ്റർ വീതിയിൽ ടാറിങ്ങും ഡ്രൈനേജുമുൾപ്പടെ 10 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുന്നത്. കൂടാതെ വാട്ടർ അതോറിട്ടി, ടെലിഫോൺസ്, കെ.എസ്.ഇ.ബി എന്നീ വകുപ്പുകൾക്ക് ഭാവിയിൽ റോഡ് വെട്ടിപൊളിക്കാതെ പൈപ്പുകളും കേബിളുകളും ഇടുന്നതിനുമുള്ള സംവിധാനവും പ്രധാന കവലകളിൽ ഹാൻഡ് റയിൽ വച്ച് ടൈൽസ് പതിക്കാനും ബസ് സ്റ്റോപ്പ് നിർമ്മിക്കാനും എസ്റ്റിമേറ്റ് ഉണ്ട്. റോഡിലുള്ള വെള്ളക്കെട്ടുകൾ പരിഹരിച്ച്, അപകടകരമായ വളവുകളും കയറ്റങ്ങളും ഒഴിവാക്കി റോഡിന്റെ പുനർനിർമ്മാണമാണ് നടക്കുകയെന്ന് ടി.പി രാമകൃഷ്ണൻ എം.എൽ.എ അറിയിച്ചു.

Summary: BM&BC standard, 10 m wide including drainage; The work of Mepayyur – Nellyadi – Kollam road will start soon