അടിച്ചു മോനേ.. ഒരു കോടി: ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം കൊയിലാണ്ടി വഴി കോഴിക്കോട് , ഭാഗ്യം വന്നത് അയ്യപ്പന്‍ ഏജന്‍സിയിലൂടെ


Advertisement

കൊയിലാണ്ടി: കേരള സംസ്ഥാന ലോട്ടറിയുടെ ഇന്ന് നറുക്കെടുത്ത ഫിഫ്റ്റി-ഫിഫ്റ്റിയുടെ ഒന്നാം സമ്മാനം അയ്യപ്പ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിന്. കോഴിക്കോട് ബസ് സ്റ്റാൻഡിലെ ഏജൻസിയുടെ കടയിൽ വിറ്റ FN 525247 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ അടിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.

Advertisement

ഒന്നാം സമ്മാനം നേടിയ കോടീശ്വരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോട്ടറി ഏജന്‍സി ഉടമകള്‍. ഇതിന് മുമ്പും അയ്യപ്പ ലോട്ടറി ഏജൻസിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. കൊയിലാണ്ടിയിൽ വിറ്റ ടിക്കറ്റിനായിരുന്നു അന്ന് ഭാ​ഗ്യം തുണച്ചത്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി 50 രൂപയാണ് ലോട്ടറിയുടെ വില.

Advertisement

FO 525247  FP 525247 FR 525247  FS 525247 FT 525247  FU 525247 FV 525247  FW 525247 FX 525247  FY 525247  FZ 525247 എന്നീ നമ്പറുകൾക്ക് സമാശ്വാസമായ 8,000 രൂപ ലഭിക്കും.

Also Read- ഒന്നാം സമ്മാനം ഒരു കോടി രൂപ, ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ ടിക്കറ്റുകൾ ഏതെല്ലാമെന്ന് നോക്കാം  

Advertisement