‘മണ്ഡലത്തിൽ ഗവ. പോളിടെക്നിക് കോളേജ് യാഥാർത്ഥ്യമാക്കണം’; എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ


കൊയിലാണ്ടി: എസ്എഫ്ഐ കൊയിലാണ്ടി ഏരിയ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് സഖാവ് കെ അനുശ്രീ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കുക, മലബാർ മേഖലയിൽ ഫൈൻ ആർട്സ് കോളേജ് സ്ഥാപിക്കുക, മണ്ഡലത്തിൽ ഗവ. പോളിടെക്നിക് കോളേജ് യാഥാർഥ്യമാക്കുക, പുത്തൻ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക എന്നിവ സമ്മേളനം പ്രമേയമായി അവതരിപ്പിച്ചു.

വരകുന്ന് സഖാവ് ധീരജ്,അനീഷ് ഖാൻ നഗറിൽ നടന്ന സമ്മേളനത്തിൽ സ്വാഗതസംഘം വൈസ് ചെയർമാൻ പി കെ ഭരതൻ സ്വാഗതം പറഞ്ഞു. എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് പി താജുദ്ദീൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മിഥുൻ,സാദിഖ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം അശ്വന്ത് ചന്ദ്ര ജില്ലാ കമ്മിറ്റി അംഗങ്ങളായ അലീന,സാന്ദ്ര തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ കോളേജ് ലോക്കൽ ഘടകങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 124 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

സമ്മേളനത്തിൽ 25 അംഗ ഏരിയ കമ്മിറ്റിയെയും 9 അംഗ സെക്രട്ടറിയെറ്റിനെയും തിരഞ്ഞെടുത്തു.
ഏരിയ വൈസ് പ്രസിഡന്റുമാരായി അഭയ് അഭിനവ് എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി രോഹിത് അർച്ചന എന്നിവരെയും സെക്രട്ടറിയായി മുഹമ്മദ് ഫർഹാൻ കെ സി യും പ്രസിഡന്റായി നവതേജ് എസ് മോഹനെനും തെരഞ്ഞെടുത്തു.