യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌; കൊയിലാണ്ടിയില്‍ വന്‍ ഗതാഗതക്കുരുക്ക്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വന്‍ ഗതാഗതക്കുരുക്ക്. രാവിലെ തുടങ്ങിയ കുരുക്ക് ഇപ്പോഴും തുടരുകയാണ്. ഇതോടെ ദീര്‍ഘദൂരയാത്രക്കാരടക്കം നിരവധി പേര്‍ വലഞ്ഞു.

നിലവില്‍ ചെറിയ വാഹനങ്ങള്‍ പോലും മെല്ലെയാണ് നീങ്ങുന്നത്. ഓണഘോഷത്തിന്റെ ഭാഗമായുള്ള തിരക്കാണ് കുരുക്കിന് പ്രധാന കാരണം. വടകര ഭാഗത്തേക്ക് മൂടാടി പാലക്കുളം വരെയും, കോഴിക്കോട് ഭാഗത്തേക്ക് പതിനാലാം മൈല്‍ വരെയും നീണ്ട കുരുക്കാണ്.

കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളിലേക്ക് പോവാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് മറ്റ് റോഡുകള്‍ ആശ്രയിക്കാവുന്നതാണ്. അത്തം തുടങ്ങിയതിനാല്‍ തന്നെ ഇനിയുള്ള ദിവസങ്ങളിലും വന്‍ ഗതാഗതകുരുക്ക് ഉണ്ടാവാന്‍ സാധ്യതയുണ്ട്.

Description: Attention Travelers; Heavy traffic jam at Koyilandy