ബിരുദധാരിയാണോ? ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം; ശമ്പളം 20000 രൂപ, വിശദാംശങ്ങൾ


കോഴിക്കോട്: ജില്ലയിലെ സർക്കാർ സ്ഥാപനത്തിന് കീഴിൽ എസ്.സി, ഇ.ടി.ബി, ഓപ്പൺ പ്രയോറിറ്റി, ഓപ്പൺ നോൺ പ്രയോറിറ്റി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലാ ബിരുദമാണ്‌ യോഗ്യത.

പ്രാദേശിക ഭാഷയിൽ എഴുതാനും വായിക്കാനുമുളള കഴിവ്, കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിലും സോഫ്റ്റ് വെയർ മേഖലയിലുമുളള 2 വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായം 35 വയസ്സ് കവിയരുത്. ശമ്പളം 20000/- രൂപ.

യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 20 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

Summary: Are you a graduate? Apply for the post of Block Coordinator; Salary Rs.20000 Details