കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം സ്വകാര്യ ബസ് മറിഞ്ഞു; പത്തു പേര്‍ക്ക് പരിക്ക്


Advertisement

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു. ബസിലുണ്ടായിരുന്ന പത്തോളം പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് വിവരം. ബസിലെ യാത്രക്കാരും ജീവനക്കാരുമടക്കം പത്ത് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Advertisement

അപകടം നടന്ന ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആംബുലന്‍സുകളിലും മറ്റ് വാഹനങ്ങളിലുമായി ആശുപത്രിയിലേക്ക് മാറ്റി.

Advertisement

ബസ് പാതിയോളം റോഡിലും ബാക്കി ഭാഗം പുറത്തുമായാണ് കിടക്കുന്നത്. അപകടത്തില്‍ ബസിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് കുറച്ച് നേരം റോഡില്‍ ഗതാഗതം തടസമുണ്ടായി.

Advertisement