‘ചെക്കന്‍’ സിനിമയിലൂടെ ശ്രദ്ധേയനായി അലി അരങ്ങാടത്ത്; കൊയിലാണ്ടിയുടെ താരത്തെ ആദരിച്ച് റെഡ് കര്‍ട്ടന്‍ പുരോഗമന കലാവേദി


Advertisement

കൊയിലാണ്ടി: ‘ചെക്കന്‍’ സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ അലി അരങ്ങാടത്തിനെ കൊയിലാണ്ടി റെഡ് കര്‍ട്ടന്‍ പുരോഗമനകലാവേദിയുടെ നേതൃത്വത്തില്‍ ആദരിച്ചു. എന്‍.ഇ ബാലറാം ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി സുധ ഉദ്ഘാടനം ചെയ്തു.

Advertisement

റെഡ് കര്‍ട്ടന്‍ പ്രസിഡണ്ട് വി.കെ.രവി അധ്യക്ഷനായിരുന്നു. അലിയെ നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ ഇ.കെ അജിത് പൊന്നാടയണിയിച്ചു. വേലായുധന്‍ മാസ്റ്റര്‍, ഉമേഷ് കൊല്ലം, എം.നാരായണന്‍മാസ്റ്റര്‍-സൈമ, രവി മുചുകുന്ന്, സി.രമേശ്- രംഗഭാഷ, നന്തി പ്രകാശ്, ഹരിദാസന്‍ മാസ്റ്റര്‍, അഭിനേത്രി വിജയ, എന്‍.കെ വിജയഭാരതി ടീച്ചര്‍, ബാലന്‍ കൊരയങ്ങാട്, പി.വി രാജന്‍, ബൈജു, കെ. ചിന്നന്‍ നായര്‍, കെ.കെ സുധാകരന്‍, അലി അരങ്ങാടത്ത് എന്നിവര്‍ പ്രസംഗിച്ചു. റെഡ്കര്‍ട്ടന്‍ സെക്രട്ടറി രാഗം മുഹമ്മദലി സ്വാഗതവും ബാബു പഞ്ഞാട്ട് നന്ദിയും പറഞ്ഞു.

Advertisement

Advertisement


Summary: Ali Arangadath appreciated for Chekkan movie