നടന്‍ പൂജപ്പുര രവി അന്തരിച്ചു


Advertisement

ഇടുക്കി: പ്രശസ്ത നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മറയൂരില്‍ മകളുടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.

Advertisement

നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയുടെ രീതിമാറ്റത്തിനൊപ്പം സഞ്ചരിച്ച പൂജപ്പുര രവി വേലുത്തമ്പി ദളവ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത്. 2016ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് അവസാനമായി അഭിനയിച്ച ചിത്രം.

Advertisement
Advertisement