കാറിടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ഇരിങ്ങല്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം, ഇടിച്ച കാര്‍ നിര്‍ത്താതെ പോയി


വടകര: വടകര ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഇരിങ്ങൽ കോട്ടക്കുന്നുമ്മലിലെ ബബിലേഷ് ആണ് മരിച്ചത്.

കാറിടിച്ച് നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. ബൈക്കിൽ ഇടിച്ച ശേഷം കാർ നിർത്താതെ പോയി. ദേശീയപാതയിൽ ആശ ഹോസ്പിറ്റലിനടുത്ത് ഇന്ന് വൈകുന്നേരം ആയിരുന്നു സംഭവം. പരിക്കേറ്റ ഉടനെ ബബിലേഷനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

വടകര ആശ ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച 4.45നാണ് അപകടം നടന്നത്. ചോമ്പാലില്‍ നിന്ന് മൂരാട് വീട്ടിലേക്ക് പോകുകയായിരുന്നു ബബിലേഷ്. വടകര ഭാഗത്തുനിന്നും തലശ്ശേരി ഭാഗത്തേക്ക് പോയ കാറാണ് ഇടിച്ചത്.

അച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: സാവിത്രി. ഭാര്യ: റീമ. സഹോദരി: പരേതയായ ബബിത.

ബൈക്കിലിടിച്ച് നിർത്താതെ പോയ കാറിനുള്ള അന്വേഷണം തുടരുകയാണ്.