വന്ദേ ഭാരതിന് വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നത് അവസാനിപ്പിക്കണം; പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നിവേദനവുമായി മര്‍ഡാക്ക്


കോഴിക്കോട്: വന്ദേ ഭാരത് ട്രെയിന്‍ കടന്നു പോകുന്നതിനു മറ്റു ട്രൈനുകള്‍ മണിക്കൂറുകളോളം പിടിച്ചിടുന്നത്
അവസാനിപ്പിക്കണമെന്ന് മലബാര്‍ റെയില്‍വേ ഡെവലപ്പ് മെന്റ് കൗണ്‍സില്‍ (മര്‍ഡാക്)
ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടണമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പാസ്സഞ്ചര്‍ ട്രൈനുകള്‍ പിടിച്ചു വെച്ചത് മൂലം കഴിഞ്ഞ ദിവസങ്ങളില്‍ പരശുറാം എക്‌സ്പ്രസ്സിലെ ലോക്കല്‍ കമ്പാര്‍ട്ടുമെന്റില്‍ കുത്തിനിറച്ചു യാത്ര ചെയ്യേണ്ട സ്ഥിതി വന്നു. ലോക്കല്‍ കമ്പാര്‍ട്ട്‌മെന്റിലെ പ്രായമുള്ളവരും സ്ത്രീകളും കുഴഞ്ഞുവീണ് ആശുപത്രിയില്‍ മാറ്റേണ്ട സ്ഥിതിവന്നു. ബന്ധപ്പെട്ട എംപിമാര്‍ നിരവധി തവണ രേഖാമൂലം ആവിശ്യ പെട്ടിട്ടും അധിക ജനറല്‍ കൊച്ചുകള്‍ അനുവദിക്കാന്‍ റെയില്‍വേ തയ്യാറാവുന്നില്ല. ഇനിയും പരിഹാരം കാണുന്നില്ലങ്കില്‍ ഇതിനെതിരെ മര്‍ഡാക്ക് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.

മര്‍ഡാക് പ്രസിഡന്റ് എം.പി മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. കെഎം.സുരേഷ് ബാബു, സകരിയ പള്ളികണ്ടി, കെ.കെ.കോയ, കോവൂര്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.