കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനവുമായി എല്‍ ഡി എഫ് പ്രവര്‍ത്തകര്‍


കൊയിലാണ്ടി: കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി എല്‍ ഡി എഫ് പ്രവര്‍ത്തകര്‍.

‘മിസ്റ്റര്‍ സംഘിഖാന്‍ ഇത് കേരളമാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. എം.എല്‍.എ കാനത്തില്‍ ജമീല, കെ.കെ മുഹമ്മദ്, ഇ.കെ അജിത്ത് ടി.കെ ചന്ദ്രന്‍, സുധ കിഴക്കേപ്പാട്ട്,സി. സത്യചന്ദ്രന്‍, സുനില്‍ മോഹന്‍, പി.എന്‍.കെ. അബ്ദുള്ള, റഷീദ് എം, സി.കെ ജയദേവന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.