എലത്തൂരില്‍ വാഹനാപകടം; വെങ്ങളം സ്വദേശിയായ വയോധികന്‍ മരിച്ചു


Advertisement

വെങ്ങളം: എലത്തൂരില്‍ സ്‌ക്കൂട്ടറില്‍ കാറിടിച്ച് വെങ്ങളം സ്വദേശിയായ വയോധികന്‍ മരിച്ചു. വെങ്ങളം കണ്ണ വയൽകുനി താമസിക്കും ചീറങ്ങോട്ട് കുനി  കുട്ടിമമ്മിയാണ് (62) മരിച്ചത്. സ്‌റ്റേറ്റ് ബാങ്കിന് സമീപം ഇന്ന് പുലര്‍ച്ചെ 3മണിയോടെയായിരുന്നു സംഭവം.

Advertisement

വെങ്ങളത്ത് നിന്നും ചെട്ടിക്കുളത്തേക്ക് ജോലിക്കായി സ്‌ക്കൂട്ടറില്‍ പോവുകയായിരുന്നു കുട്ടിമമ്മി. ഇതിനിടെ എതിര്‍ദിശയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

Advertisement

ഉടന്‍ കുട്ടിമമ്മിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഭാര്യ: ഫാത്തിമ കൂമുള്ളി.

മക്കള്‍: ഇജാസ് മുഹമ്മദ്, നിഷാദ്, ശഹനാദ്.

മരുമക്കള്‍: റുബയ്യ, റിഫാന. മയ്യത്ത് നിസ്ക്കാരം വൈകുന്നേരം 7 മണിക്ക് വെങ്ങളം ജുമാ മസ്ജിദിൽ.

Description: Accident in Elathur; An elderly resident of Vengalam passed away

Advertisement