കൊയിലാണ്ടി കൊല്ലത്ത് വാഹനാപകടം; വ​ഗാഡ് കമ്പനിയുടെ ലോറിയിടിച്ച് ബെെക്ക് യാത്രികന് ​ഗുരുതര പരിക്ക്


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി: കൊല്ലം പെട്രോൾ പമ്പിന് സമീപത്ത് ടിപ്പർ ലോറിയിടിച്ച് ബെെക്ക് യാത്രികന് ​ഗുരുതര പരിക്ക്. ​അപകടത്തിൽ പരിക്കേറ്റ മണി (29) എന്ന യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 9.45 ഓടെയാണ് അപകടം. വ​ഗാഡിന്റെ ലോറിയാണ് അപടകത്തിനിടയാക്കിയത്.

Advertisement

റോഡിലൂടെ പോവുകയായിരുന്ന ബെെക്കിനെ വ​ഗാഡിന്റെ കോൺ​ക്രീറ്റ് മിക്സർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബെെക്ക് മറ്റൊരു കാറിൽ ചെന്നിടിച്ചു. തുടർന്ന് ലോറി ബെെക്കിന് മുകളിലൂടെ കയറിയിറങ്ങി. റോഡിലേക്ക് തെറിച്ച് വീണാണ് യുവാവിന് പരിക്കേറ്റത്.

Advertisement

അപകടം സംഭവിച്ചിട്ടും നിർത്താത പോയ ലോറിയെ നാട്ടുകാർ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് പോലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു. നമ്പർ പ്ലേറ്റില്ലാതെ സഞ്ചരിക്കുന്ന വഗാഡിന്റെ ലോറിയാണ് അപകടത്തിൽ പെട്ടത്. ബെെക്ക് പൂർണ്ണമായും തകർന്ന നിലയിലാണ്.

Advertisement

Summary:  bike and lorry colliegd at Kollam Koyilandy, one person injured