ഉള്ളിയേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


Advertisement

ഉള്ളിയേരി: ഉള്ളിയേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂമുള്ളി ചിറക്കര സ്വദേശി ഹബീബ് (33) ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് മരണം. യൂത്ത് ലീഗ് അത്തോളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു.

Advertisement

ഉപ്പ: ഹംസ.

ഉമ്മ: പരേതയായ ഖദീജ.

ഭാര്യ: ഹജാന.

മക്കള്‍: ഖദീജ, ഐറാഫ് മാലിക.

Advertisement
Advertisement

Description: A young man undergoing treatment for jaundice in Ulliyeri died