വീട്ടിലിറക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി, ഓഫീസില്‍ കൊണ്ട് പോയി ലൈംഗികാതിക്രമം; സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍


Advertisement

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പാലക്കോട്ട് വയല്‍ പുതുക്കുടി സുനില്‍കുമാറി(48)നെ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു. സ്‌കൂള്‍ വിട്ടുവരുമ്പോള്‍ വിദ്യാര്‍ഥിനിയെ വീട്ടിലിറക്കാമെന്നുപറഞ്ഞ് വാഹനത്തില്‍ക്കയറ്റി തന്റെ ഡ്രൈവിങ് സ്‌കൂള്‍ ഓഫീസില്‍ കൊണ്ടുപോയി പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

Advertisement

കുട്ടി ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കൊപ്പം മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി. പിന്നീട് മജിസ്ട്രേറ്റിനുമുന്നില്‍ മൊഴിനല്‍കി.

Advertisement
Advertisement