കടുത്ത വേനല്‍ ചൂടിന് കുളിരേകാന്‍ സംഭാരം; തണ്ണീര്‍ പന്തല്‍ ഒരുക്കി മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക്


മൂടാടി: കടുത്ത വേനല്‍ ചൂടിന് കുളിരായി പൊതുജനങ്ങള്‍ക്ക് തണ്ണീര്‍ പന്തല്‍ ഒരുക്കി മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക്. നന്തി സഹകരണ ബാങ്കിന് സമീപമാണ് തണ്ണീര്‍ പന്തല്‍ ഒരുക്കിയത്. ബാങ്ക് പ്രസിഡന്റ് പി.വി.ഗംഗാധരന്‍ തണ്ണീര്‍ പന്തല്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സഹകരണ വകുപ്പിന്റെ തീരുമാന പ്രകാരം സഹകരണ ബാങ്കുകളില്‍ തണ്ണീര്‍പ്പന്തല്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക് തണ്ണീര്‍ പന്തല്‍ ഒരുക്കിയത്. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ പ്രവര്‍ത്തിക്കും. കുടിവെള്ളവും, സംഭാരവുമാണ് ജനങ്ങള്‍ക്കായി ഒരുക്കിയത്.

സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍ പി.നാരായണന്‍, ബാങ്ക് സെക്രട്ടറി കെ.പി.ബിനേഷ് എന്നിവര്‍ സംസാരിച്ചു.