എതിർവശത്തെ ട്രാക്കിലും ട്രെയിൻ വന്നതിനാൽ പിറകിലുള്ളത് അറിഞ്ഞില്ല; കൊല്ലം കുന്നിയോറ മല സ്വദേശി ട്രെയിൻ തട്ടി മരിച്ചത് വീട്ടിലേക്ക് മടങ്ങവെ


Advertisement

കൊയിലാണ്ടി: കൊല്ലം കുന്നിയോറ മലയിൽ സുരേഷ് ട്രെയിൻ തട്ടി മരിച്ചത് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങവെ. ഇന്നലെ രാത്രിയാണ് ദാരുണമായ അപകടം സംഭവിച്ചത്. റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുന്നതിനിടയിൽ ട്രെയിൻ ഇടിക്കുകയായിരുന്നു.

Advertisement

കൂടെ ജോലി ചെയ്തിരുന്നു മറ്റു രണ്ടുപേർക്കൊപ്പമാണ് സുരേഷ് വീട്ടിലേക്ക് മടങ്ങിയത്. റെയിൽവേ ട്രാക്കിലൂടെ നടന്നിരുന്ന ഇവർ പിന്നിലൂടെ ട്രെയിൻ വന്നത് അറിഞ്ഞിരുന്നില്ല. ട്രെയിനിന്റെ സാമിപ്യം മനസിലാക്കിയ മറ്റു രണ്ടുപേരും ചാടി മാറിയെങ്കിലും സുരേഷിനെ ട്രെയിൻ ഇടിക്കുകയായിരുന്നു.

Advertisement

ഒരേ സമയം രണ്ട് ട്രാക്കിലൂടെയും ട്രെയിൻ വരുന്നുണ്ടായിരുന്നു. ഒച്ച കേട്ടപ്പോൾ എതിർവശത്ത്കൂടെയാണ് ട്രെയിൻ വരുന്നതെന്നാണ് ഇവർ കരുതിയത്. എന്നാൽ തൊട്ടടുത്തെത്തിയപ്പോഴാണ് ഇരുട്രാക്കിലും ട്രെയിനുണ്ടെന്ന് മനസിലായത്. കൊയിലാണ്ടി താലൂക്ക് അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Advertisement

Summary:  A native of Kollam was hit by a train and died while returning home