കൊടുവളളിയില്‍ വീടിന്റെ ടെറസില്‍ സ്വര്‍ണ്ണം ഉരുക്കല്‍ കേന്ദ്രം; പരിശോധനയില്‍ പിടിച്ചെടുത്തത് ഏഴര കിലോയോളം സ്വര്‍ണവും പതിമൂന്ന് ലക്ഷം രൂപയും


കൊടുവള്ളി: കൊടുവളളിയില്‍ വീടിന്റെ ടെറസില്‍ സ്വര്‍ണം ഉരുക്കാന്‍ സജ്ജീകരിച്ച കേന്ദ്രത്തില്‍ റെയ്ഡ്. പരിശോധനയില്‍ 7.2 കിലോ തൂക്കം വരുന്ന അനധികൃത സ്വര്‍ണവും 13.2ലക്ഷം രൂപയും പിടിച്ചെടുത്തു.ടികൂടിയത്. ഏതാണ് നാല് കോടി രൂപക്ക് മുകളില്‍ വരും പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ വില.

കൊടുവള്ളിയില്‍ കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയ സംഭവത്തിന്റെ ഭാഗമായായിരുന്നു അന്വേഷണം. രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്വര്‍ണം ഉരുക്കുന്ന കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയതെന്ന് പരിശോധനയ്ക്ക് നനേതൃത്വം നല്‍കിയ ഡി.ആര്‍.ഐ സംഘം വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. സ്വര്‍ണ്ണം ഒരുക്കി വേര്‍തിരിക്കുന്ന കേന്ദ്രത്തിന്റെ ഉടമ ജയാഫര്‍ കൊടുവള്ളിയും കൊടുവള്ളി മഹിമ ജ്വല്ലറി ഉടമയും കൊടുവള്ളി സ്വദേശികളായ റഷീദ്, റഫീഖ് എന്നിവരുമാണ് അറസ്റ്റിലായത്.

പല രൂപങ്ങളിലെത്തുന്ന കള്ളക്കടത്ത് സ്വര്‍ണ്ണം ഈ കേന്ദ്രത്തില്‍ വെച്ച് ഉരുക്കിയശേഷം തിരികെ നല്‍കുകയാണ് പതിവ്. മഹിമ ജ്വല്ലറി ഉടമ നല്‍കിയ സ്വര്‍ണ്ണമാണ് പിടികൂടിയതില്‍ ഭൂരിഭാഗവുമെന്ന് ഡി.ആര്‍.ഐ വ്യക്തമാക്കി.