‘കുടിച്ച് തീര്‍ത്ത് മലയാളികള്‍’, ക്രിസ്മസിന് ബെവ്കോയില്‍ റെക്കോര്‍ഡ് മദ്യവില്പന
തിരുവനന്തപുരം: ക്രിസ്മസിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്പന. മൂന്ന് ദിവസങ്ങളിലായി 154.77 കോടി രൂപയുടെ മദ്യവില്പനയാണ് ബെവ്കോ ഔട്ട്ലെറ്റുകള് വഴി നടന്നത്. ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യം വിറ്റുപോയി.
ചാലക്കുടിയിലെ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നിരിക്കുന്നത്. 63,85,290രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ചങ്ങനാശ്ശേരിയും ഇരിങ്ങാലക്കുടയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ചങ്ങനാശ്ശേരിയില്‍ 62,87,120രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 62,31,240 രൂപയുടെയും മദ്യവില്പനയാണ് രണ്ടിടത്തും നടന്നത്.
ഡിസംബര്‍ 24ന് 70.73 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷം 69.55 കോടിയുടെ മദ്യമായിരുന്നു തലേദിവസം വിറ്റത്. 22,23 തീയതികളില്‍ 84.04 കോടിയുടെ മദ്യവില്പനയാണ് നടന്നത്. കഴിഞ്ഞവര്‍ഷം ഈ ദിവസങ്ങളില്‍ 75.41 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റുപോയത്.