തിരുവങ്ങൂര്‍ കുനിയില്‍ക്കടവിലെ അപകടം; ബൈക്ക് യാത്രികനായ ബാലുശ്ശേരി സ്വദേശി മരിച്ചു


Advertisement

തിരുവങ്ങൂര്‍: കുനിയില്‍ക്കടവില്‍ ടോറസ് ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. ബാലുശ്ശേരി കരിയാത്തന്‍കാവ് ചങ്ങരത്ത് നാട്ടില്‍ രഘുനാഥ് ആണ് മരണപ്പെട്ടത്. അന്‍പത്തിയാറ് വയസായിരുന്നു.

Advertisement

വെള്ളിയാഴ്ച രാവിലെ തിരുവങ്ങൂര്‍ കുനിയില്‍ കടവ് പാലത്തിന് സമീപമാണ് അപകടം നടന്നത്. രഘുനാഥ് സഞ്ചരിച്ച ബൈക്കിന് പിറകില്‍ ടോറസ് ലോറിയിടിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ടിപ്പറില്‍ ബൈക്കിടിക്കുകയായിരുന്നു.

Advertisement

ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊയിലാണ്ടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Advertisement

പരേതരായ ദാമോദരന്‍ നായരുടെയും ദേവി അമ്മയുടെയും മകനാണ് രഘുനാഥ്. ഭാര്യ: സ്മിത. മക്കള്‍: ആദിത്യ ആര്‍.നാഥ്, ആദിദേവ്. സഹോദരങ്ങള്‍: ഗീത, വസന്ത, സത്യ.